ന്യൂഡൽഹി: രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് ശേഷം ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതോടെ ഡൽഹിയിലെ കൽക്ക ജി ക്ഷേത്രത്തിൽ തിങ്കളാഴ്ച മുതൽ ഭക്തർ എത്തി. ചാന്ദ്‌നി ചൗക്കിലെ ഗൗരി ശങ്കർ ക്ഷേത്രത്തിലും ഭക്തർ സന്ദർശനം നടത്തി.
ആരോഗ്യ മന്ത്രാലയം നൽകുന്ന മാർഗ നിർദേശങ്ങൾ അനുസരിച്ച് വിഗ്രഹങ്ങൾ, വിശുദ്ധ പുസ്തകങ്ങൾ എന്നിവയിൽ സ്പർശിക്കാൻ അനുവാദമില്ല. തലസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ ഭക്തർ മുഖാവരണം ധരിച്ച് മുൻകരുതലുകൾ നടപടികൾ സ്വീകരിച്ചാണ് പ്രാർഥനക്കായി എത്തുന്നത്. മാസ്‌ക് ഇല്ലാത്തവർക്ക് ക്ഷേത്ര കവാടത്തിൽ നിന്നും ലഭ്യമാണ്. പ്രസാദം, മാല തുടങ്ങിയ വഴിപാടുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ഡൽഹിയിൽ ക്ഷേത്രങ്ങൾ തുറന്നു; ജാഗ്രത പാലിച്ച് ഭക്തരെത്തി
ആരോഗ്യ മന്ത്രാലയം നൽകുന്ന മാർഗ നിർദേശങ്ങൾ അനുസരിച്ച് വിഗ്രഹങ്ങൾ, വിശുദ്ധ പുസ്തകങ്ങൾ എന്നിവയിൽ ഭക്തർക്ക് സ്പർശിക്കാൻ അനുവാദമില്ല.