ന്യൂഡൽഹി: രാജ്യത്ത് 64,399 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കൊവിഡ് കേസുകൾ 21,53,011 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 861 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 43,379 ആയി.
രാജ്യത്ത് നിലവില്‍ 6,28,747 സജീവ കൊവിഡ് കേസുകളാണുള്ളത്. 14,80,885 പേര്‍ കൊവിഡ് മുക്തരായി. 1,47,355 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ഓഗസ്റ്റ് എട്ടിന് 7,19,364 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്ത്യയില്‍ ഇതുവരെ 2.41 കോടിയിലധികം സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് അയച്ചത്.