ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നവംബർ 18ന് ആരംഭിക്കും. സമ്മേളനത്തിൽ കോർപ്പറേറ്റ് നികുതി നിരക്ക് കുറക്കുന്നതിനുള്ള 2019 ലെ നികുതി നിയമം മാറ്റിസ്ഥാപിക്കാനുള്ള ബിൽ സർക്കാർ കൊണ്ടുവരാൻ സാധ്യതയുണ്ട്. രാജ്യത്ത് ഇ-സിഗററ്റുകൾ, ഇ-ഹുക്കകൾ മുതലായവ നിരോധിക്കുന്നതിനുള്ള നിയമം സർക്കാർ നേരത്തെ കൊണ്ടുവന്നിരുന്നു. സമ്മേളനം ഡിസംബർ 13വരെ തുടരും. സമ്മേളനം നടക്കുന്ന തിയതികൾ നിയമനിർമാണസഭ ഇരു സഭകളുടെ സെക്രട്ടറിമാരെയും അറിയിച്ചു. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാൻ സാധ്യതയുണ്ട്.
പാർലമെന്‍റ് ശൈത്യകാല സമ്മേളനം നവംബർ 18ന് ആരംഭിക്കും - tax bill
കോർപ്പറേറ്റ് നികുതി നിരക്ക് കുറക്കുന്നതിനുള്ള 2019ലെ നികുതി നിയമം മാറ്റിസ്ഥാപിക്കാനുള്ള ബിൽ സർക്കാർ ഈ സമ്മേളനത്തിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്

Conclusion: