ന്യൂഡൽഹി: ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഓഗസ്റ്റ് ഒന്നിനകം ഒഴിയുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ഓഗസ്റ്റ് ഒന്നിനകം ഡൽഹിയിലെ സർക്കാർ വസതി വിട്ടുനൽകാൻ പ്രിയങ്ക ഗാന്ധി വാദ്രയോട് അധികൃതർ ആവശ്യപ്പെട്ടിട്ടരുന്നു. ജൂലൈ ഒന്ന് മുതൽ ഇവിടെ അലോട്ട്‌മെന്‍റ് റദ്ദാക്കിയതായും സർക്കാർ അറിയിപ്പ് നൽകി.
എസ്‌പിജി സംരക്ഷണം പിൻവലിക്കുകയും ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് സുരക്ഷ അനുവദിക്കുകയും ചെയ്ത സാഹചര്യത്തിൽ സർക്കാർ വസതി അനുവദിക്കുന്നതിനോ നിലനിർത്തുന്നതിനോ വ്യവസ്ഥയില്ലെന്നും അറിയിപ്പ് ഉണ്ടായിരുന്നു.