മുംബൈ : മഹാരാഷ്‌ട്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചതായി വാർത്തകൾ പ്രചരിക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി ശിവസേന എംഎല്‍എയും മഹാരാഷ്ട്ര സഹമന്ത്രിയുമായ അബ്ദുൾ സത്താർ. രാജിക്കാര്യത്തില്‍ തീരുമാനം അറിയിക്കുന്നത്, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സന്ദർശിച്ചതിന് ശേഷം മാത്രമെന്ന് അബ്ദുൾ സത്താര്‍ വ്യക്തമാക്കി. മന്ത്രിസഭയില്‍ കാബിനറ്റ് സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് അബ്ദുൾ സത്താർ രാജിവെച്ചതായാണ് പ്രചരണമുള്ളത്. എന്നാല്‍ ശിവസേന നേതാക്കൾ കഴിഞ്ഞ ദിവസം ഇത് നിഷേധിച്ചിരുന്നു.
നേരത്തെ ശിവസേന നേതാവ് ഖോട്‌കറുമായി അബ്ദുൾ സത്താർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സത്താര്‍ കോൺഗ്രസില്‍ നിന്നും ശിവസേനയില്‍ ചേര്‍ന്നത്.