ഗുവാഹത്തി: നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി മികച്ച വിജയം കൊയ്യുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി റാംമാധവ് പറഞ്ഞു. മമത ബാനർജിയുടെ സർക്കാരിനെ താഴെ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ജയിക്കാനായി മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും ഇത്തവണ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം ഗുവാഹത്തിയില്‍ പറഞ്ഞു.
2021ലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പശ്ചിമബംഗാൾ സന്ദർശിച്ചിരുന്നു. ജനങ്ങൾ അവസരം തന്നാല്‍ പശ്ചിമബംഗാളിനെ എല്ലാ അർഥത്തിലും വികസിപ്പിക്കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നു. നിരവധി റാലികളിലും പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു.