ബെൽഗാം (കർണാടക) : പരപുരുഷ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യ ഭർത്താവിനെ അടിച്ചു കൊന്നു. അതിനു ശേഷം മൃതദേഹം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച് അതിൽ അടക്കം ചെയ്തു. കർണാടകയിലെ ബൽഗാം ജില്ലയിലെ ഹൻചനാല വില്ലേജിലാണ് സംഭവം.
സച്ചിനും ഭാര്യ അനിതയും തമ്മില്‍ ദീർഘനാളായി പരപുരുഷ ബന്ധത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തർക്കം അടിപിടിയിലെത്തി. ഇതേതുടർന്ന് സച്ചിനെ മരത്തടി കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. അന്ന് രാത്രി തന്നെ തന്‍റെ എരുമ ചത്തെന്നു പറഞ്ഞ് ജെ.സി.ബി കൊണ്ട് കുഴിയെടുത്ത് അനിത ഭർത്താവിന്‍റെ മൃതദേഹം കുഴിച്ചിട്ടു .
അനിതയുടെ സഹോദരനും സഹോദരിയും മറ്റൊരാളും കൂടി ചേർന്നാണ് ഈ കൃത്യം നടത്തിയതെന്ന് നിപ്പാണി പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി