മതസ്ഥാപനങ്ങളും ക്ഷേത്രങ്ങളും സർക്കാർ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നതെന്തിനെന്ന് സുപ്രീംകോടതി. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെ വാക്കാലുള്ള പരാമർശം. ക്ഷേത്രത്തിലെ ജീവനക്കാരിൽ നിന്നും ഭക്തർ ചൂഷണം നേരിടുന്നെന്നാണ് ഹർജിയിൽ പരമാർശം.
അതേസമയം ശബരിമല ക്ഷേത്രം നിയന്ത്രിക്കുന്നത് ട്രാവൻകൂർ ദേവസ്വം ബോർഡാണെന്നും ഈ ബോർഡ് സർക്കാരാണ് നിയമിക്കുന്നതെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. മതേതരമായ രാജ്യത്ത് സർക്കാരിന് എത്രനാൾ ക്ഷേത്രം നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ക്ഷേത്രവുമായി ഉയർന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ നേരത്തെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഭക്തരെ ചൂഷണം ചെയ്യുന്നതിലും ജീവനക്കാരെ നിയമിക്കുന്നതിലും കമ്മിറ്റി അന്വേഷണം നടത്തും