ETV Bharat / bharat

എന്തുകൊണ്ട് അവരെ കാണാതാകുന്നു? എവിടെയാണ് അവര്‍ അപ്രത്യക്ഷരാകുന്നത്? - ഹൈദരാബാദ് സിറ്റി പൊലീസ് ലേറ്റസ്റ്റ് ന്യൂസ്

നഗരപരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കാണാതായ ആളുകളുടെ നീണ്ട പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിലസ്റ്റേഷനുകളില്‍ കാണാതായവരെ കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ടാകും. ഹൈദരാബാദ് പോലുള്ള ഒരു വന്‍ നഗരത്തില്‍ ദിവസവും ധാരാളം ആളുകള്‍ വീടുകള്‍ വിട്ടുപോകുന്നുണ്ട്. ചിലര്‍ കുടുംബ പ്രശ്നങ്ങള്‍കൊണ്ടും മറ്റുചിലര്‍ വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടുമാകാം ഇങ്ങനെ ചെയ്യുന്നത്.

hyderabad city police
ഹൈദരാബാദ് സിറ്റി പൊലീസ്
author img

By

Published : Dec 5, 2019, 9:15 PM IST

ഒരു കുടുംബം ഉപജീവനമാര്‍ഗം തേടി നഗരത്തിലെത്തുന്നു. 16 കാരിയായ മകള്‍ ഒഴിവുസമയത്ത് അമ്മയെ സഹായിക്കാന്‍ അവര്‍ നടത്തുന്ന ചായക്കടയില്‍ പോകും. ഒരു രാത്രി കടയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആ പെണ്‍കുട്ടി അപ്രത്യക്ഷയായി. അവളെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ രാത്രി 11 മണിയോടെ കുടുംബം ഗചിബൗളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അടുത്തദിവസം തന്നെ മകളെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ വീട്ടിലേക്ക് മടങ്ങിയ അമ്മ, അടുത്ത ദിവസം ദാരുണമായ വാര്‍ത്ത കേള്‍ക്കേണ്ടിവരുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. വിജനമായ സ്ഥലത്തുനിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായാണ് പിറ്റേന്ന് പൊലീസ് കുടുംബത്തെ അറിയിച്ചത്. ഗുരുതരമായ പരിക്കുകളോടെ ജീവനറ്റ് കിടക്കുന്ന മകളെക്കണ്ടതും അമ്മ ബോധരഹിതയായി നിലത്തുവീണു.
ഏതാനും ദിവസങ്ങള്‍ മുമ്പ് ഷംഷാബാദിലെ യുവ ഡോക്ടര്‍ ദിഷ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമുണ്ടായി. സംഭവദിവസം രാത്രി 9 മണിയ്ക്ക് താന്‍ അകപ്പെട്ടുപോയ സാഹചര്യത്തെക്കുറിച്ച് അറിയിക്കാന്‍ അവര്‍ സഹോദരിയെ വിളിച്ചു. അക്രമികൾ തന്നെ പിന്തുടരുകയാണെന്ന് വളരെ ഭീതിയോടെ അവര്‍ അറിയിച്ചു. മിനിട്ടുകള്‍ക്കകം ദിഷയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി. രക്ഷിതാക്കള്‍ പരാതി നല്‍കാനായി രണ്ട് പൊലീസ് സ്റ്റേഷനുകളെ സമീപിച്ചു. എന്നാല്‍ പൊലീസിന്‍റെ അനാസ്ഥ കാരണം ദിഷയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കാണാന്‍ സാധിച്ചത്.
നഗരപരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കാണാതായ ആളുകളുടെ നീണ്ട പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിലസ്റ്റേഷനുകളില്‍ കാണാതായവരെ കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ടാകും. ഹൈദരാബാദ് പോലുള്ള ഒരു വന്‍ നഗരത്തില്‍ ദിവസവും ധാരാളം ആളുകള്‍ വീടുകള്‍ വിട്ടുപോകുന്നുണ്ട്. ചിലര്‍ കുടുംബ പ്രശ്നങ്ങള്‍കൊണ്ടും മറ്റുചിലര്‍ വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടുമാകാം ഇങ്ങനെ ചെയ്യുന്നത്. ഹൈദരാബാദില്‍ ഈ നവംബറില്‍ കാണാതായ 40 പേരില്‍ 11 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും 14 സ്ത്രീകളും ഉള്‍പ്പെടുന്നു. അവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറയുമ്പോഴും ആരേയും കണ്ടെത്താനുള്ള ഒരു തെളിവും ലഭ്യമായിട്ടില്ല. ഒരു സ്ത്രീ ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവ് തന്‍റെ രണ്ട് കുട്ടികളേയും ചെന്നൈയിലേക്ക് പോകുകയും കുട്ടികളെപറ്റി പിന്നീട് ഒരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്തതായി പറയുന്നു.
ഈ വര്‍ഷം ജൂണ്‍ മുതല്‍ ഏകദേശം 540 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 303 പേര്‍ ഹൈദരാബാദ്, സൈബരാബാദ്, രചകോണ്ട പൊലീസ് കമ്മീഷണറേറ്റ് പരിധികളില്‍ പെട്ടവരാണ്. കാണാതായവരില്‍ 276 സ്ത്രീകള്‍, 55 പെണ്‍കുട്ടികള്‍, 26 ആണ്‍കുട്ടികള്‍, 83 പുരുഷന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരില്‍ ആകെ 222 പേരെ കണ്ടെത്തിയിട്ടുണ്ട്. നവംബറില്‍ മാത്രം ഈ മൂന്ന് പൊലീസ് കമ്മീഷണറേറ്റ് പരിധികളില്‍ കാണാതായ 38-40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ ഓരോ ദിവസവും ശരാശരി 60 പേരെ കാണാതാകുന്നതായി പരാതി ലഭിക്കുന്നുണ്ട്. ഇവയില്‍ അധികവും ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍നിന്നാണ്. എവിടെയാണ് ഈ കാണാതാകുന്നവരെല്ലാം ചെന്നെത്തുന്നത്? സീരിയല്‍ ക്രിമിനലുകളുടെ കൈകളാല്‍ ഇവരെല്ലാം കൊല്ലപ്പെട്ടുവോ? കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരായും ജീവനോടെയും തിരിച്ചെത്തുന്നതുവരെ മാതാപിതാക്കള്‍ക്ക് സമാധാനമില്ല. കാണാതാകുന്ന സ്ത്രീകളിലും പെണ്‍കുട്ടികളിലും 50 ശതമാനം മാത്രമേ കണ്ടെത്തപ്പെടുന്നുള്ളു. ബാക്കിയുള്ളവരെ കണ്ടെത്തുക എന്നത് പൊലീസിന്‍റെ വെല്ലുവിളിയാണ്. ഒളിച്ചോടി വിവാഹം കഴിക്കുന്ന സംഭവങ്ങള്‍ പോലും തട്ടിക്കൊണ്ടുപോകല്‍ കേസുകളായാണ് പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നത്.

കെപിഎച്ച്‍ബി 6-ലെ താമസക്കാരനായ രമണ നല്‍കിയ പരാതി പ്രകാരം മാനസിക അസ്വാസ്ഥ്യമുള്ള അയാളുടെ സഹോദരന്‍ ജൂണ്‍ 24 ന് കാണാതായി. അതേ പ്രദേശത്ത് സെക്യൂരിറ്റി ജീവനക്കാരൻ ആയി ജോലി നോക്കുന്ന ദുഗ്ഗി ബാലസ്വാമിയുടെ പരാതി തന്‍റെ 17 വയസ്സായ, മൂകനായ മകനെ സെപ്തമ്പര്‍ 23 മുതല്‍ കാണാനില്ല എന്നാണ്. ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനില്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇതുവരെ മകനെ കണ്ടെത്താനായില്ല. കെപിഎച്ച്‍ബി 4-ലെ താമസക്കാരനായ വി എസ് രാജു നല്‍കിയ പരാതി പ്രകാരം മാനസിക അസ്വാസ്ഥ്യമുള്ള അയാളുടെ 78 വയസ്സായ അച്ഛനെ ജൂണ്‍ 23 ന് കാണാതായി. അതിനുശേഷം അദ്ദേഹത്തെപറ്റി ഒരു വിവരവുമില്ല. 2017, മേയ് മാസത്തില്‍ വീട്ടില്‍നിന്ന് ജോലിക്കുപോയ ഇന്ദിരാനഗര്‍ സ്വദേശി ഗീത (40) പിന്നീടൊരിക്കലും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. അവരുടെ അമ്മ ജയമ്മ ബാലനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജു കോളനിയിലെ താമസക്കാരനായ സഞ്ജീവ റാവു (36) മൂന്ന് മാസം മുമ്പ് കാണാതായി. ഉടന്‍തന്നെ അദ്ദേഹത്തിന്‍റെ ഭാര്യ കരുണശ്രീ പൊലീസില്‍ പരാതി നല്‍കി. പക്ഷെ, ഇതുവരെ ഫലമുണ്ടായിട്ടില്ല.

ഇത്തരം കാണാതാകുന്നവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ലാലഗുഡ പൊലീസ് സ്റ്റേഷന്‍ ഒരു ഉത്തമ മാതൃകയാണ്. ഒരു വിവരവുമില്ലാതെ കാണാതാകുന്നവരെ കണ്ടെത്തുന്ന കാര്യത്തില്‍ അവര്‍ വലിയ പരിശ്രമം നടത്തുന്നുണ്ട്. അവര്‍ അവരുടെ അധികാര പരിധിയിലെ ലാലപേട്ട്, ശാന്തി നഗര്‍, ചന്ദ്രബാബു നഗര്‍, സത്യ നഗര്‍, ഇന്ദിര നഗര്‍, ലാലഗുഡ, മെട്ടുഗുഡ എന്നിവയെ മൂന്ന് സോണുകളായി തിരിക്കുകയും കാണാതായവരെക്കുറിച്ച് നിരന്തരമായ തെരച്ചില്‍ നടത്തുകയും ചെയ്യുന്നു. 2016-19 കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കാണാതായ 69 കേസുകളില്‍ ഒന്നുമാത്രമേ ഇനി പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളു. കാണാതായ 68 സ്ത്രീകളേയും പൊലീസ് അവരുടെ വീടുകളില്‍ തിരിച്ചെത്തിച്ചു.
കെപിഎച്ച്‍ബി കോളനിയില്‍ സ്ത്രീകള്‍ സ്വയമേവ വീട് വിട്ടുപോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ചില സ്ത്രീകള്‍ വീടുവിട്ടുപോകുന്നത് തങ്ങളുടെ തീരുമാനം കത്തുകളിലൂടെ വീട്ടുകാരെ അറിയിച്ചശേഷമാണ്. എന്നാല്‍ വനിതാഡോക്ടറുടെ ക്രൂരമായ കൊലപാതകത്തിനുശേഷം കാണാതാകുന്ന സ്ത്രീകളുടെ രക്ഷിതാക്കളുടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. കെപിഎച്ച്‍ബി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കാണാതായവരുടെ 191 കേസുകളില്‍ 180 സുരക്ഷിതമായി അവരുടെ വീടുകളില്‍ തിരിച്ചെത്തി. കെപിഎച്ച്‍ബിയിലെ സി ഐ ആയ ലക്ഷ്മീനാരായണ പറയുന്നത്, ഇത്തരത്തിലുള്ള എല്ലാ കേസുകളും തങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ്. ഒളിച്ചോടല്‍ കേസുകളില്‍18 വയസ്സ് പൂര്‍ത്തിയായ പെണ്‍‍കുട്ടികളാണ് കാമുകന്മാരുടെ കൂടെ ഒളിച്ചോടുന്നത്. ഇവരില്‍ ചിലര്‍ തങ്ങൾ വിവാഹിതരായെന്നുപറഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ബാക്കിയുള്ളവര്‍ കാമുകന്മാര്‍ തങ്ങളെ ചതിച്ചുവെന്ന് പറഞ്ഞ് പൊലീസിനെ സമീപിക്കുന്നു. വിവാഹം കഴിക്കാനായി ഒളിച്ചോടിയവര്‍ക്ക് പൊലീസ് കൗണ്‍സലിംഗ് നടത്തുന്നുണ്ട്. കുടുംബാംഗങ്ങളില്‍നിന്നുള്ള ഭീഷണിയുണ്ടായാല്‍ പൊലീസ് അവര്‍ക്ക് സംരക്ഷണം നല്‍കും. പെണ്‍കുട്ടികളെ വിവാഹാഭ്യര്‍ഥന നല്‍കി വഞ്ചിക്കുന്നവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും റിമാന്‍റ് ചെയ്യുകയുമാണ് ചെയ്യുന്നത്.

ഹയാത്ത്നഗര്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാണാതായവരുടെ കേസുകളില്‍ അധികവും വയോജന കേന്ദ്രങ്ങളും അനാഥാലയങ്ങളുമാണ്. മുതിര്‍ന്ന പൗരന്മാരെ അവരുടെ ഓര്‍മക്കുറവും കേള്‍വിക്കുറവും കാരണം കണ്ടെത്തുക വളരെ വിഷമകരമാണ്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും ഭിക്ഷയാചിച്ചുനടക്കുന്ന കുട്ടികളെ ഹയാത്ത്നഗര്‍ പൊലീസ് വെല്‍ഫെയര്‍ ഹോസ്റ്റലുകളില്‍ എത്തിക്കുന്നു. എന്നാല്‍ ഇവരില്‍ അധികം പേരും ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ നിന്നും രക്ഷപ്പെടും. മല്‍ക്കാജിഗിരി പൊലീസ് സ്റ്റേഷനില്‍ 2019-ല്‍ ഇതുവരെയായി 134 കാണാതായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 20 ശതമാനവും യുവതികളാണ്. അവരില്‍ 95 ശതമാനം പേരും സുരക്ഷിതരായി വീടുകളില്‍ തിരിച്ചെത്തി. ബാലനഗര്‍ പൊലീസ് സ്റ്റേഷനില്‍ 2014 മുതല്‍ 303 കാണാതായവരുടെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 286 കേസുകള്‍ പൂര്‍ത്തിയാക്കി. ബാക്കിയുള്ള 17 കേസുകളില്‍ ഒരു പുരോഗതിയുമില്ല. ഈ പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത 40 മുതല്‍ 70 ശതമാനം കേസുകളും ആളുകളെ കാണാതായ കേസുകളാണ്. ബാലനഗര്‍ പൊലീസ് സ്റ്റേഷന്‍ സിഐ ആയ വഹിയുദ്ദീന്‍ പറയുന്നതനുസരിച്ച് ആളുകളെ കാണാതാകുന്നതിന്‍റെ കാരണങ്ങള്‍ വിശകലനം ചെയ്ത് ബാക്കി കേസുകള്‍ക്ക് പരിഹാരം കാണുമെന്നാണ്.

ജൂബില്ലി ഹില്‍സില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി കാണാതാകുന്ന കേസുകളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുകയാണ്. 90 കേസുകളും വിജയകരമായി പൂര്‍ത്തീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 546 കേസുകളില്‍ 20 എണ്ണം മാത്രമേ ഇനി പരിഹരിക്കാന്‍ ബാക്കിയുള്ളു. ജൂബില്ലി ഹില്‍സിലെ സി ഐ ആയ പി. ബലവന്തയ്യ പറയുന്നതനുസരിച്ച് നൂതനസാങ്കേതികവിദ്യയും കാണാതായവരുടെ പരിയചക്കാരെ മുന്‍നിര്‍ത്തിയുള്ള അന്വേഷണവും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ബഞ്ചാര ഹില്‍സില്‍ കാണാതാകുന്ന കേസുകള്‍ കൂടിവരുകയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ 735 കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. നൂതനസാങ്കേതികവിദ്യ ഉപയോഗിച്ച് ഇവയില്‍ 90 ശതമാനം കേസുകളും പരിഹരിച്ചുവെന്നാണ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകള്‍ പറയുന്നത്. ബചുപള്ളി പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 194 കാണാതായ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. 2018-ല്‍ കാണാതായ 96 പേരില്‍ 51 പേര്‍ സ്ത്രീകളും 12 പേര്‍ പെണ്‍കുട്ടികളുമായിരുന്നു. 2019-ല്‍ കാണാതായത് 54 പുരുഷന്മാരേയും 39 സ്ത്രീകലേയും 4 ആണ്‍കുട്ടികളേയും ഒരു പെണ്‍കുട്ടിയേയുമായിരുന്നു. ഈ 98 കേസുകളില്‍ 81 പേരേയും പൊലീസ് കണ്ടെത്തി..

കുത്ബല്ലപ്പൂര്‍ മണ്ഡലത്തിലെ ഡുണ്ടിഗല്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ 576 കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്. ഇതില്‍ 78 കേസുകല്‍ ഇനിയും പൂര്‍ത്തിയാകാതിരിക്കുകയാണ്. 2018 മുതല്‍ കാണാതാകുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് പൊലീസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഫയല്‍ ചെയ്യപ്പെട്ട 19 തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പെണ്‍കുട്ടികളെ കാണാതായ മൂന്ന് കേസുകളില്‍ ഇതുവരെ ഒരു പുരോഗതിയുമില്ല. ഡുണ്ടിഗല്‍ പൊലീസ് സ്റ്റേഷന്‍ സിഐ ശേഖര്‍ റെഡ്ഢി പറയുന്നത് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പൂര്‍ത്തിയാകാത്ത കേസുകള്‍ അവര്‍ ക്ലോസ് ചെയ്യുന്നുവെന്നാണ്. ഇപ്പോള്‍ സാഹചര്യം മാറി എന്നും രക്ഷിതാക്കളില്‍നിന്ന് പെണ്‍കുട്ടികളെ കാണായതായി പരാതി ലഭിച്ചാല്‍ അവര്‍ നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നുവെന്നുമാണ്. 45 വയസ്സ് പ്രായമായ ഹോം ഗാര്‍ഡ് മൊഹമ്മദ് ഇബ്രാഹിം 2016 ഫെബ്രുവരി 13ന് തന്‍റെ ജോലി ആവശ്യമായി പോയതിനുശേഷംകാണാതായി. മൂന്ന് വര്‍ഷമായി അദ്ദേഹത്തെ സംബന്ധിച്ച് ഒരു വിവരവുമില്ല. അദ്ദേഹത്തിന്‍റെ ഭാര്യ സലീമ ബീഗം ചന്ദ്രയാന ഗുട്ട പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കി. 2016, ഫെബ്രുവരി 20ന് താന്‍ എവിടെയാണെന്ന് തന്‍റെ ഭര്‍ത്താവ് വിവരം അറിയിച്ചിരുന്നുവെന്നും എന്നാല്‍ അവസാനത്തെ ആ ഫോണ്‍ കോളിനുശേഷം പൊടുന്നനേ അദ്ദേഹത്തെ കാണാതായി എന്നും അവര്‍ പരാതിയില്‍ പറയുന്നു. ചന്ദ്രയാന ഗുട്ട പൊലീസ് വാറങ്കല്‍ പൊലീസുമായി ഏകോപനം നടത്തി അദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പക്ഷേ, ഇതുവരെ ആശ്രമങ്ങളെല്ലാം നിഷ്ഫലമായി.

Intro:Body:

എന്തുകൊണ്ട് അവരെ കാണാതാകുന്നു? എവിടെയാണ് അവര്‍ അപ്രത്യക്ഷരാകുന്നത്?

 ഒരു കുടുംബം ഉപജീവനമാര്‍ഗം തേടി നഗരത്തിലെത്തുന്നു. കുടുംബത്തിലെ 16  കാരിയായ മകള്‍ ഒഴിവുസമയത്ത് അമമ്യെ സഹായിക്കാന്‍ അവര്‍ നടത്തുന്ന ചായക്കടയില്‍ എത്തുമായിരുന്നു. ഒരു രാത്രി കടയില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആ പെണ്‍കുട്ടി പെട്ടെന്ന് അപ്രത്യക്ഷയായി. അവളെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ രാത്രി 11 മണിയോടെ കുടുംബം ഗചിബൗളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അടുത്തദിവസം തന്നെ മകളെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ വീട്ടിലേക്ക് മടങ്ങിയ അമ്മ മകളെക്കുറിച്ച് ഇത്ര ദാരുണമായ ഒരു വാര്‍ത്ത കേള്‍ക്കേണ്ടിവരുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. ഒരു വിജനമായ സ്ഥലത്തുനിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായാണ് പിറ്റേന്ന് പൊലീസ് കുടുംബത്തെ അറിയിച്ചത്. ഗുരുതരമായ പരിക്കുകളോടെ ജീവനറ്റ് കിടക്കുന്ന മകളെക്കണ്ടതും ആ അമ്മ ബോധരഹിതയായി നിലത്തുവീണു.

ഏതാനും ദിവസങ്ങള്‍ മുമ്പ് ഷംഷാബാദിലെ ഒരു യുവ ഡോക്ടര്‍ ദിഷ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമുണ്ടായി. സംഭവദിവസം രാത്രി 9 മണിയ്ക്ക് താന്‍ അകപ്പെട്ടുപോയ സാഹചര്യത്തെക്കുറിച്ച് അറിയിക്കാന്‍ അവര്‍ തന്‍റെ സഹോദരിയെ വിളിച്ചു. അക്രമികല്‍ തന്നെ പിന്തുടരുകയാണെന്ന് വളരെ ഭീതിയോടെ അവര്‍ അറിയിച്ചു. മിനിട്ടുകള്‍ക്കകം ദിഷയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി. ദിഷയുടെ അങ്കലാപ്പിലായ രക്ഷിതാക്കള്‍ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ പരാതികല്‍ നല്‍കാനായി രണ്ട് പൊലീസ് സ്റ്റേഷനുകളെ സമീപിച്ചു.  എന്നാല്‍ പൊലീസിന്‍റെ അനാസ്ഥകാരണം ദിഷയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കാണാന്‍ സാധിച്ചത്. അടിയന്തിര സാഹചര്യമായിരുന്നിട്ടും പൊലീസ് മെല്ലെപ്പോക്ക് നയം സ്വീകരിച്ചത് സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളേയും രോഷാകുലരാക്കി.

നഗരപരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കാണാതായ ആളുകളുടെ ഒരു നീണ്ട പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിലസ്റ്റേഷനുകളില്‍ കാണാതായവരെ കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം കൂടി പ്രഖ്യാപിച്ചിട്ടുണ്ടായിരിക്കും. ഹൈദരാബാദ് പോലുള്ള ഒരു വന്‍ നഗരത്തില്‍ ദിവസവും ധാരാളം ആളുകള്‍ അവരുടെ വീടുകള്‍ വിട്ടുപോകുന്നുണ്ട്. ചിലര്‍ കുടുംബ പ്രശ്നങ്ങള്‍കൊണ്ടും മറ്റുചിലര്‍ വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടുമാകാം ഇങ്ങിനെ ചെയ്യുന്നത്. ഹൈദരാബാദില്‍ ഈ നവമ്പറില്‍ കാണാതായ 40 പേരില്‍ 11 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും  14 സ്ത്രീകളും ഉള്‍പ്പെടുന്നു. അവരെപറ്റിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് ഉറപ്പുപറയുമ്പോഴും ആരേയും കണ്ടെത്താനുള്ള ഒരു തെളിവും ലഭ്യമായിട്ടില്ല. ഒരു സ്ത്രീ ജൂബിലിഹില്‍സ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍  വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവ് തന്‍റെ രണ്ട് കുട്ടികളേയും ചെന്നൈയിലേക്ക് പോകുകയും കുട്ടികളെപറ്റി പിന്നീട് ഒരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്തതായി പറയുന്നു. മറ്റൊരു സംഭവത്തില്‍ ഒരു സ്ത്രീ അവരുടെ ജാരനുമായി ഒളിച്ചോടിയിരിക്കുന്നു. സ്ത്രീയുടെ പിതാവ് മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ രണ്ട് കേസുകളുടെ അന്വേഷണത്തിലും ഒരു പുരോഗതിയുമില്ല.

ഈ വര്‍ഷം ജൂണ്‍1 മുതല്‍ 10  വരെ ഏകദേശം 540 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 303 പേര്‍ ഹൈദരാബാദ്, സൈബരാബാദ്, രചകോണ്ട പൊലീസ് കമ്മീഷണറേറ്റ് പരിധികളില്‍ പെട്ടവരാണ്. കാണാതായവരില്‍ 276 സ്ത്രീകള്‍55 പെണ്‍കുട്ടികള്‍26 ആണ്‍കുട്ടികള്‍, 83 പുരുഷന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരില്‍ ആകെ 222 പേരെ കണ്ടെത്തിയിട്ടുണ്ട്. നവമ്പറില്‍ മാത്രം ഈ മൂന്ന് പൊലീസ് കമ്മീഷണറേറ്റ് പരിധികളില്‍ ആളുകളെ കാണാതായ 38-40 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഓരോ ദിവസവും ശരാശരി 60 പേരെ കാണാതാകുന്നതായി പരാതി ലഭിക്കുന്നുണ്ട്. ഇവയില്‍ അധികവും ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍നിന്നാണ്. എവിടെയാണ് ഈ കാണാതാകുന്നവരെല്ലാം ചെന്നെത്തുന്നത്? സീരിയല്‍ ക്രിമിനലുകളുടെ കൈകളാല്‍ ഇവരെല്ലാം കൊല്ലപ്പെട്ടുവോ? കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരായും ജീവനോടെയും  തിരിച്ചെത്തുന്നതുവരെ മാതാപിതാക്കള്‍ക്ക് സമാധാനമില്ല. കാണാതാകുന്ന സ്ത്രീകളിലും പെണ്‍കുട്ടികളിലും 50 ശതമാനം മാത്രമേ കണ്തെത്തപ്പെടുന്നുള്ളു. ബാക്കിയുള്ളവരെ കണ്ടെത്തുക എന്നത് പൊലീസിന്‍റെ വെല്ലുവിളിയാണ്. ഒളിച്ചോടി വിവാഹം കഴിക്കുന്ന സംഭവങ്ങള്‍ പോലും തട്ടിക്കൊണ്ടുപോകല്‍ കേസുകളായാണ് പൊലീസ് റജിസ്റ്റര്‍ ചെയ്യുന്നത്.

കെപിഎച്ച്‍ബി 6-ലെ താമസക്കാരനായ രമണ നല്‍കിയ പരാതി പ്രകാരം മാനസിക അസ്വാസ്ഥ്യമുള്ള  അയാളുടെ സഹോദരന്‍ ജൂണ്‍ 24 ന് കാണാതായി. അതേ പ്രദേശത്ത് വാച്ച്‍മേന്‍ ആയി ജോലി നോക്കുന്ന ദുഗ്ഗി ബാലസ്വാമിയുടെ പരാതി തന്‍റെ 17 വയസ്സായ, മൂകനായ മകനെ സെപ്തമ്പര്‍ 23 മുതല്‍ കാണാനില്ല എന്നാണ്. ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനില്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇതുവരെ മകനെ കണ്ടെത്താനായില്ല. കെപിഎച്ച്‍ബി 4-ലെ താമസക്കാരനായ വി എസ് രാജു നല്‍കിയ പരാതി പ്രകാരം മാനസിക അസ്വാസ്ഥ്യമുള്ള  അയാളുടെ 78 വയസ്സായ  അച്ഛനെ ജൂണ്‍ 23 ന് കാണാതായി.  അതിനുശേഷം അദ്ദേഹത്തെപറ്റി ഒരു വിവരവുമില്ല. 2017, മേയ് മാസത്തില്‍ വീട്ടില്‍നിന്ന് ജോലിക്കുപോയ ഇന്ദിരാനഗര്‍ സ്വദേശി ഗീത (40)  പിന്നീടൊരിക്കലും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. അവരുടെ അമ്മ ജയമ്മ ബാലനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജു കോളനിയിലെ താമസക്കാരനായ സഞ്ജീവ റാവു (36) മൂന്ന് മാസം മുമ്പ് കാണാതായി. ഉടന്‍തന്നെ അദ്ദേഹത്തിന്‍റെ ഭാര്യ കരുണശ്രീ പൊലീസില്‍ പരാതി നല്‍കി. പക്ഷെ, ഇതുവരെ ഫലമുണ്ടായിട്ടില്ല.

ഇത്തരം കാണാതാകുന്നവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ലാലഗുഡ പൊലീസ് സ്റ്റേഷന്‍ ഒരു ഉത്തമ മാതൃകയാണ്. ഒരു വിവരവുമില്ലാതെ കാണാതാകുന്നവരെ കണ്ടെത്തുന്ന കാര്യത്തില്‍ അവര്‍ വലിയ പരിശ്രമം നടത്തുന്നുണ്ട്. അവര്‍ അവരുടെ അധികാര പരിധിയിലെ ലാലപേട്ട്, ശാന്തി നഗര്‍, ചന്ദ്രബാബു നഗര്‍, സത്യ നഗര്‍, ഇന്ദിര നഗര്‍, ലാലഗുഡ, മെട്ടുഗുഡ എന്നിവയെ മൂന്ന് സോണുകളായി തിരിക്കുകയും  കാണാതായവരെക്കുറിച്ച് നിരന്തരമായ തെരച്ചില്‍ നടത്തുകയും ചെയ്യുന്നു. 2016-19 കാലയളവില്‍ റജിസ്റ്റര്‍ ചെയ്ത കാണാതായ 69 കേസുകളില്‍ ഒന്നുമാത്രമേ ഇനി പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളു. കാണാതായ 68 സ്ത്രീകളേയും പൊലീസ് അവരുടെ വീടുകളില്‍ തിരിച്ചെത്തിച്ചു.   

കെപിഎച്ച്‍ബി കോളനിയില്‍ സ്ത്രീകള്‍ സ്വയമേവ വീട് വിട്ടുപോകുന്ന സംഭങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ചില സ്ത്രീകള്‍ വീടുവിട്ടുപോകുന്നത് തങ്ങളുടെ തീരുമാനം കത്തുകളിലൂടെ വീട്ടുകാരെ അറിയിച്ചശേഷമാണ്.  എന്നാല്‍ വനിതാഡോക്ടറുടെ ക്രൂരമായ കൊലപാതകത്തിനുശേഷം കാണാതാകുന്ന സ്ത്രീകളുടെ രക്ഷിതാക്കളുടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. കെപിഎച്ച്‍ബി പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കാണാതായവരുടെ 191 കേസുകളില്‍ 180 സുരക്ഷിതമായി അവരുടെ വീടുകളില്‍ തിരിച്ചെത്തി. കെപിഎച്ച്‍ബിയിലെ സി ഐ ആയ ലക്ഷ്മീനാരായണ പറയുന്നത് ഇത്തരത്തിലുള്ള എല്ലാ കേസുകളും തങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ്. പിക്ക ഒളിച്ചോടല്‍ കേസുകളിലും18  വയസ്സ് പൂര്‍ത്തിയായ പെണ്‍‍കുട്ടികളാണ് കാമുകന്മാരുടെ കൂടെ ഒളിച്ചോടുന്നത്. ഇവരില്‍ ചിലര്‍ തങ്ഗള്‍ വിവാഹിതരായെന്നുപറഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ബാക്കിയുള്ളവര്‍ കാമുകന്മാര്‍ തങ്ങളെ ചതിച്ചുവെന്ന് പറഞ്ഞ്  പൊലീസിനെ സമീപിക്കുന്നു. വിവാഹം കഴിക്കാനായി ഒളിച്ചോടിയവര്‍ക്ക് പൊലീസ് കൗണ്‍സലിംഗ് നടത്തുന്നുണ്ട്. കുടുംബാംഗങ്ങളില്‍നിന്നുള്ള ഭീഷണിയുണ്ടായാല്‍ പൊലീസ് അവര്‍ക്ക് സംരക്ഷണം നല്‍കും. പെണ്‍കുട്ടികളെ വിവാഹാഭ്യര്‍ത്ഥനനഇ വഞ്ചിക്കുന്നവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും റിമാന്‍റ് ചെയ്യുകയുമാണ്.

ഹയാത്ത്നഗര്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാണാതായവരുടെ കേസുകളില്‍ അധികവും വയോജന കേന്ദ്രങ്ങളും അനാഥാലയങ്ങളുമാണ്. മുതിര്‍ന്ന പൗരന്മാരെ അവരുടെ ഓര്‍മക്കുറവും കേള്‍വിക്കുറവും കാരണം കണ്ടെത്തുക വളരെ വിഷമകരമാണ്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും ഭിക്ഷയാചിച്ചുനടക്കുന്ന കുട്ടികളെ ഹയാത്ത്നഗര്‍ പൊലീസ് വെല്‍ഫെയര്‍ ഹോസ്റ്റലുകളില്‍ എത്തിക്കുന്നു. എന്നാല്‍ ഇവരില്‍ അധികം പേരും ദിവസങ്ങള്‍ക്കുള്ളില്‍ അവിതെനിന്നും രക്ഷപ്പെടും. മല്‍ക്കാജിഗിരി പൊലീസ് സ്റ്റേഷനില്‍ 2019-ല്‍ ഇതുവരെയായി 134 കാണാതായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 20 ശതമാനവും യുവതികളാണ്. അവരില്‍ 95 ശതമാനം പേരും സുരക്ഷിതരായി വീടുകളില്‍ തിരിച്ചെത്തി. ബാലനഗര്‍ പൊലീസ് സ്റ്റേഷനില്‍ 2014 മുതല്‍ 303 കാണാതായവരുടെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 286 കേസുകള്‍ പൂര്‍ത്തിയാക്കി. ബാക്കിയുള്ള 17 കേസുകളില്‍ ഒരു പുരോഗതിയുമില്ല. ഈ പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത  40 മുതല്‍ 70 ശതമാനം കേസുകളും ആളുകളെ കാണാതായ കേസുകളാണ്. ബാലനഗര്‍ പൊലീസ് സ്റ്റേഷന്‍ സിഐ ആയ വഹിയുദ്ദീന്‍ പറയുന്നതനുസരിച്ച് ആളുകളെ കാണാതാകുന്നതിന്‍റെ കാരണങ്ങള്‍ വിശകലനം ചെയ്ത് ബാക്കി കേസുകള്‍ക്ക്  പരിഹാരം കാണുമെന്നാണ്.

ജൂബില്ലി ഹില്‍സില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി കാണാതാകുന്ന കേസുകളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുകയാണ്. 90 കേസുകളും വിജയകരമായി പൂര്‍ത്തീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 546 കേസുകളില്‍ 20 എണ്ണം മാത്രമേ ഇനി പരിഹരിക്കാന്‍ ബാക്കിയുള്ളു. ജൂബില്ലി ഹില്‍സിലെ സി ഐ ആയ പി. ബലവന്തയ്യ പറയുന്നതനുസരിച്ച് നൂതനസാങ്കേതികവിദ്യയും കാണാതായവരുടെ പരിയചക്കാരെ മുന്‍നിര്‍ത്തിയുള്ള അന്വേഷണവും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ബഞ്ചാര ഹില്‍സില്‍ കാണാതാകുന്ന കേസുകള്‍ കൂടിവരുകയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ 735 കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. നൂതനസാങ്കേതികവിദ്യ ഉപയോഗിച്ച് ഇവയില്‍ 90 ശതമാനം കേസുകളും പരിഹരിച്ചുവെന്നാണ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകള്‍ പറയുന്നത്. ബചുപള്ളി പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 194 കാണാതായ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. 2018-ല്‍ കാണാതായ 96 പേരില്‍ 51 പേര്‍ സ്ത്രീകളും 12 പേര്‍ പെണ്‍കുട്ടികളുമായിരുന്നു. 2019-ല്‍ കാണാതായത് 54 പുരുഷന്മാരേയും  39 സ്ത്രീകലേയും  4 ആണ്‍കുട്ടികളേയും ഒരു പെണ്‍കുട്ടിയേയുമായിരുന്നു. ഈ 98 കേസുകളില്‍ 81 പേരേയും പൊലീസ് കണ്ടെത്തി..

കുത്ബുല്ലപ്പൂര്‍ മണ്ഡലത്തിലെ ഡുണ്ടിഗല്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ 576 കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്. ഇതില്‍ 78 കേസുകല്‍ ഇനിയും പൂര്‍ത്തിയാകാതിരിക്കുകയാണ്. 2018 മുതല്‍ കാണാതാകുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് പൊലീസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഫയല്‍ ചെയ്യപ്പെട്ട 19 തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പെണ്‍കുട്ടികളെ കാണാതായ മൂന്ന് കേസുകളില്‍  ഇതുവരെ ഒരു പുരോഗതിയുമില്ല. ഡുണ്ടിഗല്‍ പൊലീസ് സ്റ്റേഷന്‍ സിഐ ശേഖര്‍ റെഡ്ഢി പറയുന്നത് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പൂര്‍ത്തിയാകാത്ത കേസുകള്‍ അവര്‍ ക്ലോസ് ചെയ്യുന്നുവെന്നാണ്. ഇപ്പോള്‍ സാഹചര്യം മാറി എന്നും രക്ഷിതാക്കളില്‍നിന്ന് പെണ്‍കുട്ടികളെ കാണായതായി പരാതി ലഭിച്ചാല്‍ അവര്‍ നേരിട്ട് കേസ് റജിസ്റ്റര്‍ ചെയ്യുന്നുവെന്നുമാണ്. 45 വയസ്സ് പ്രായമായ ഹോം ഗാര്‍ഡ് മൊഹമ്മദ് ഇബ്രാഹിം 2016 ഫെബ്രുവരി 13ന് തന്‍റെ ജോലി ആവശ്യമായി പോയതിനുശേഷംകാണാതായി. മൂന്ന് വര്‍ഷമായി അദ്ദേഹത്തെ സംബന്ധിച്ച് ഒരു വിവരവുമില്ല. അദ്ദേഹത്തിന്‍റെ ഭാര്യ സലീമ ബീഗം ചന്ദ്രയാന ഗുട്ട പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കി. 2016, ഫെബ്രുവരി 20ന് താന്‍ എവിടെയാണെന്ന് തന്‍റെ ഭര്‍ത്താവ് വിവരം അറിയിച്ചിരുന്നുവെന്നും എന്നാല്‍ അവസാനത്തെ ആ ഫോണ്‍ കോളിനുശേഷം പൊടുന്നനവേ അദ്ദേഹത്തെ കാണാതായി എന്നും അവര്‍ പരാതിയില്‍ പറയുന്നു. ചന്ദ്രയാന ഗുട്ട പൊലീസ് വാറങ്കല്‍ പൊലീസുമായി ഏകോപനം നടത്തി അദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമം തുടരുന്നു.പക്ഷേ, ഇതുവരെ ആശ്രമങ്ങളെല്ലാം നിഷ്ഫലമായി.

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.