കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് കേസുകളുടെ എണ്ണം വ്യാഴാഴ്ച 1,29,119 ആയി ഉയർന്നു. 24 മണിക്കൂറിനിടയിൽ 3,197 കൊവിഡ് കേസുകൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 53 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്ചു. ഇതോടെ ബംഗാളിലെ കൊവിഡ് മരണസംഖ്യ 2,634 ആയി ഉയർന്നു
സംസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 76.51 ശതമാനമായി ഉയർന്നു. നിലവിൽ പശ്ചിമ ബംഗാളിൽ 27,696 സജീവ കേസുകളുണ്ട്. ബുധനാഴ്ച മാത്രം 35,059 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി.