കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കേരളത്തിന് ജയത്തുടക്കം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ റെയില്‍വേസിനെയാണ് കേരളം തകര്‍ത്തത്.
മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്‍റെ വിജയം. ആദ്യപകുതി ഗോള്‍രഹിത മത്സരത്തില്‍ ഇരുടീമുകളും രണ്ടാം പകുതി ആക്രമണം ശക്തമാക്കുകയായിരുന്നു. 72–ാം മിനിറ്റിൽ നിജോ ഗില്‍ബേര്‍ട്ടിന്‍റെ അസിസ്റ്റില്‍ മുഹമ്മദ് അജ്‌സലായിരുന്നു കേരളത്തിനായി വിജയഗോള്‍ നേടിയത്.
Victorious and United! 💪
— Kerala Football Association (@keralafa) November 20, 2024
Kerala’s warriors celebrate a hard-fought 1-0 win against Railways in the 78th Santosh Trophy opener. ⚽
Together, we rise! 🏆✨ #KeralaFootball #TeamSpirit #SantoshTrophy pic.twitter.com/6HFzSJpFvm
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
26–ാം മിനിറ്റിൽ ലഭിച്ച അവസരം ക്രിസ്റ്റി ഡേവിസ് പാഴാക്കിയതിനാല്‍ മത്സരത്തിന്‍റെ തുടക്കം കേരളത്തിന് മുന്നിട്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല.പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്നുള്ള ക്രിസ്റ്റിയുടെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു.റെയില്‍വേസ് മുന്നേറ്റ താരങ്ങള്‍ നിരവധി തവണ കേരള ബോക്‌സില്‍ അപകടം വിതച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 54-ാം മിനിറ്റില്‍ മികച്ച സേവിലൂടെ ഗോള്‍കീപ്പര്‍ ഹജ്‌മല്‍ കേരളത്തിന്‍റെ രക്ഷകനായി. കോഴിക്കോട്ട് നടന്ന മറ്റൊരു മത്സരത്തില്‍ ലക്ഷദ്വീപിനെതിരേ പോണ്ടിച്ചേരി 3-2 ന് ജയിച്ചു.
— Kerala Football Association (@keralafa) November 20, 2024
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ കേരളത്തിന്‍റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കോഴിക്കോട്ടാണ് നടക്കുന്നത്. പുതുച്ചേരി, റെയിൽവേസ്, ലക്ഷദ്വീപ് എന്നീ ടീമുകളാണ് കേരളത്തിനൊപ്പം മത്സരിക്കുന്നത്. 22ന് ലക്ഷദ്വീപിനേയും 24ന് പുതുച്ചേരിയേയും കേരളം നേരിടും. ഗ്രൂപ്പ് ചാമ്പ്യന്മാരാകുന്ന ടീമിന് ഫൈനല്‍ റൗണ്ടിലേക്ക് എത്താം. ഫൈനൽ റൗണ്ട് മത്സരങ്ങൾ ഹൈദരാബാദിലാണ് നടക്കുക.
Opening match ✅
— Kerala Football Association (@keralafa) November 20, 2024
Goal ✅
Victory ✅
Kerala secures an electrifying 1-0 win against Railways, thanks to Muhammad Ajsal's heroics. 💪🏻
Let’s keep the momentum alive in the 78th Santosh Trophy! 🏆⚽#Kerala #SantoshTrophy #KeralaFootball pic.twitter.com/mxquZqJHPA
Also Read: മെസിയുടെ കരിയറില്‍ വീണ്ടുമൊരു പൊന്‍തൂവല്‍; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്രയോ പിന്നില്‍