ETV Bharat / state

13ലധികം തവണ തുടർച്ചയായി വെട്ടി, തലയുടെ പിന്‍ഭാഗത്ത് ഏഴിലധികം മുറിവുകൾ; വിജയലക്ഷ്‌മിയെ കൊലപ്പെടുത്തിയത് ക്രൂരമായെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് - VIJAYALAKSHMI POSTMORTEM REPORT

വിജയലക്ഷ്‌മിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജയചന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്‌തു. കൊലപാതകം നടന്നത് അമ്പലപ്പുഴയിൽ ആയതിനാൽ നിയമ നടപടികൾക്ക് ശേഷം കേസ് അമ്പലപ്പുഴ പൊലീസിന് കൈമാറും.

AMBALAPUZHA VIJAYALAKSHMI MURDER  MURDER CASE IN ALAPPUZHA  വിജയലക്ഷ്‌മി കൊലപാതകം  MURDER DETAILS OF POSTMORTEM REPORT
Vijayalakshmi, Jayachandran (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 20, 2024, 6:29 PM IST

ആലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ വിജയലക്ഷ്‌മിയെ പ്രതിയായ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ വിജയലക്ഷ്‌മിയുടെ തല കട്ടിലില്‍ പിടിച്ച് ഇടിച്ച ജയചന്ദ്രന്‍ തുണി ഉപയോഗിച്ച് അവരെ ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. പരിക്കേറ്റ് വിജയലക്ഷ്‌മി അബോധാവസ്ഥയില്‍ ആയതിന് പിന്നാലെയാണ് അവരെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുന്നത്.

വിജയലക്ഷ്‌മിയുടെ തലയില്‍ 13ലധികം തവണ ജയചന്ദ്രന്‍ തുടര്‍ച്ചയായി വെട്ടി. തലയുടെ പിന്‍ഭാഗത്ത് മാത്രം ഏഴിലധികം ആഴത്തിലുള്ള മുറിവുകളുണ്ട്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പ്രതിയായ ജയചന്ദ്രനെ റിമാന്‍റ് ചെയ്‌തു. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്‌തത്.

വിജയലക്ഷ്‌മിയുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് (ETV Bharat)

കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ സിഐ ബിജു, എസ്‌ഐമാരായ ഷമീര്‍, കണ്ണന്‍, ഷാജി മോന്‍,വേണുഗോപാല്‍, ജോയി, എസ്‌സിപിഒ ഹാഷിം, രാജീവ്, എസ്‌ഐ അനിത, എഎസ്‌ഐ ബിന്ദു, സിപിഒ നൗഫല്‍ ജാന്‍ എന്നിവരുടെ സംഘമാണ് ഇതുവരെ കേസില്‍ അന്വേഷണം നടത്തിയത്. കേസ് ഇന്ന് (നവംബർ 20) കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴ പൊലീസിന് കൈമാറും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.

കൊലപാതകം നടന്നത് അമ്പലപ്പുഴയിലായതിനാലാണ് തുടര്‍ന്നുള്ള അന്വേഷണം അമ്പലപ്പുഴ പൊലീസിന് കൈമാറുന്നതെന്ന് അധികൃതർ പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട വിജയലക്ഷ്‌മിയുടെ മൃതദേഹം നാളെ (നവംബർ 21) സംസ്‌ക്കരിക്കും. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ജയചന്ദ്രന് എതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം.

Also Read: യുവതിയെ കൊന്ന് കുഴിച്ചു മൂടി കോണ്‍ക്രീറ്റ് ചെയ്‌ത സംഭവം; മൃതദേഹം കണ്ടെടുത്തു, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.