കൊൽകത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,246 പേർക്ക് കൂടി കൊവിഡ്. 49 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,93,316 ആയി. 4,60,634 പേർ കൊവിഡ് മുക്തി നേടി.
സംസ്ഥാനത്ത് നിലവിൽ 24,106 പേർ ചികിത്സയിലാണ്. ആകെ മരണസംഖ്യ 8,576 ആണ്.