ETV Bharat / bharat

പശ്ചിമ ബംഗാളിൽ വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 50 പേരെ മാത്രം അനുവദിക്കും - മമത ബാനജി

സംസ്ഥാനത്തെ കണ്ടെയ്‌ൻമെന്‍റ് സോണുകളിലുള്ള നിയന്ത്രണങ്ങൾ ഈ മാസം 31 വരെ തുടരും. ബംഗ്ലാദേശ്-ഇന്ത്യ അതിർത്തിയിലെ ചന്ദ്രബന്ധ ചെക്ക് പോയിന്‍റ് ഇന്ന് മുതൽ തുറക്കും.

West Bengal COVID-19 restriction  West Bengal government  പശ്ചിമ ബംഗാൾ  Mamata Banerjee  മമത ബാനജി  പശ്ചിമ ബംഗാൾ ലോക്ക് ഡൗൺ
പശ്ചിമ ബംഗാളിൽ വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 50 പേരെ മാത്രം അനുവദിക്കും
author img

By

Published : Jul 1, 2020, 10:29 AM IST

കൊൽക്കത്ത: ലോക്ക്‌ ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി വിവാഹ ചടങ്ങുകൾക്കും, മരണാനന്തര ചടങ്ങുകൾക്കും 50 പേരെ മാത്രം അനുവദിക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ. സാമൂഹിക അകലവും, മറ്റ് മാർഗ നിദേശങ്ങളും പാലിക്കുകയാണെങ്കിൽ രാവിലെ 5.30 മുതൽ 8.30 വരെ പ്രഭാത സവാരി അനുവദിക്കുമെന്നും മുഖ്യമന്ത്രി മമത ബാനജി പറഞ്ഞു. കൂച്ച്ബെഹാർ ജില്ലയിൽ ബംഗ്ലാദേശ്-ഇന്ത്യ അതിർത്തിയിലെ ചന്ദ്രബന്ധ ചെക്ക് പോയിന്‍റ് ഇന്ന് മുതൽ തുറക്കും. ചന്ദ്രബന്ധ അതിർത്തി നീണ്ട ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. അതിർത്തിയിലൂടെ നിരവധി ചരക്കുകൾ കൊണ്ടുപോകുന്നതിനാൽ ബംഗ്ലാദേശും അതിർത്തി തുറക്കണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കണ്ടെയ്‌ൻമെന്‍റ് സോണുകളിലുള്ള നിയന്ത്രണങ്ങൾ ഈ മാസം 31 വരെ തുടരും. സ്‌കൂളുകൾ, ഐസിഡിഎസ് കേന്ദ്രങ്ങൾ, കോളജുകൾ, വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ തുടങ്ങിയവ ഈ മാസം 31 വരെ അടച്ചിടും. സാമൂഹികം, രാഷ്‌ട്രീയം, കായികം, വിദ്യാഭ്യാസം, വിനോദം, സാംസ്‌കാരികം, മതം എന്നിവയുമായി ബന്ധപ്പെട്ട കൂടിച്ചേരലുകൾക്ക് സംസ്ഥാനത്ത് കർശന നിയന്ത്രണമുണ്ട്. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യവസായ യൂണിറ്റുകളുടെ പ്രവർത്തനം, അത്യാവശ്യ യാത്രകൾ എന്നിവ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.