ETV Bharat / bharat

ബെംഗളുരുവിൽ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധം - facial mask compulsory in public

അഞ്ച് പേരിൽ കൂടുതലുള്ള പൊതുസ്ഥലങ്ങളിലും, ജോലിസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാക്കി. നിയമം ലംഘിച്ചാൽ 1000 രൂപയാണ് പിഴ.

face maks  ബെംഗളുരു മാസ്‌ക്  ബ്രൂഹത്ത് ബെംഗളുരു മഹാനഗര പാലികെ  Bruhat Bengaluru Mahanagara Palike  facial mask compulsory in public  മാസ്‌ക് നിർബന്ധം
ബെംഗളുരുവിൽ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും ഇനി മുതൽ മാസ്‌ക് നിർബന്ധം
author img

By

Published : May 1, 2020, 3:21 PM IST

ബെംഗളുരു: ബെംഗളുരുവിൽ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാക്കി. നിയമം ലംഘിച്ചാൽ 1000 രൂപയാണ് പിഴ. പൊതു സ്ഥലങ്ങളിൽ തുപ്പുക, മൂത്രമൊഴിക്കുക, മാലിന്യം തള്ളുക തുടങ്ങിയ നിയമലംഘനങ്ങൾക്കും കടുത്ത നടപടി സ്വീകരിക്കും.

ബ്രൂഹത്ത് ബെംഗളുരു മഹാനഗര പാലികെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഞ്ച് പേരിൽ കൂടുതലുള്ള പൊതുസ്ഥലങ്ങളിലും, ജോലിസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാണ്. ഉപയോഗ ശേഷം മാസ്‌കുകളും കൈയുറകളും ശരിയായ രീതിയിൽ അടച്ച ബാഗുകളിലോ, കവറുകളിലോ മാലിന്യം ശേഖരിക്കുന്നവർക്ക് കൈമാറണം. ആദ്യതവണ നിയമം ലംഘിച്ചാൽ 1000 രൂപയും, രണ്ടാം തവണ 2000 രൂപയും പിഴയടക്കേണ്ടി വരും. വ്യാഴാഴ്‌ച മുതലാണ് നിയമം നിലവിൽ വന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.