കൊല്‍ക്കത്ത: സംസ്ഥാനത്തൊട്ടാകെയുള്ള പൊലീസ് അതിക്രമങ്ങൾ ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ പാർട്ടി പ്രവർത്തകർ എല്ലാ പൊലീസ് സ്റ്റേഷനുകളും ഘരാവോ ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റും എംപിയുമായ ദിലീപ് ഘോഷ്. പൊലീസ് അതിക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശബ്ദം ഉയർത്തുന്ന സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മോദി സർക്കാർ ഇന്ത്യയിൽ ഉള്ളിടത്തോളം എല്ലാവരുടെയും ശബ്ദം കേൾക്കാനാകുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
പൊലീസ് സ്റ്റേഷനുകള്‍ ഘരാവോ ചെയ്യുമെന്ന് ദിലീപ് ഘോഷ് - കൊല്‍ക്കത്ത
ബംഗാളില്‍ പൊലീസ് അതിക്രമം വര്‍ധിക്കുകയാണെന്ന് ബംഗാള്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ്