ETV Bharat / bharat

നമ്മൾ ഭാരതത്തിലെ ജനങ്ങൾ...

author img

By

Published : Nov 29, 2019, 5:31 PM IST

അക്ഷരങ്ങൾ കൂട്ടിച്ചേർത്ത താളുകൾക്കപ്പുറം, നമ്മുടെ ഭരണഘടനക്കേറെ അർഥ വ്യാപ്തിയുണ്ട്.ലോകത്തെ ഏഴു ശതമാനത്തോളം വരുന്ന ജനസഞ്ചയത്തിന്‍റെ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള നിർദേശക തത്വങ്ങൾ ഉൾപ്പെടുന്ന സമ്പൂർണ പ്രസ്താനവയാണത്

We the people of India  നമ്മൾ ഭാരതത്തിലെ ജനങ്ങൾ  Constitution day  Constitution preface  preamble  ഇന്ത്യയുടെ ഭരണഘടന
Constitution

ലോകത്തെ ലിഖിത രൂപത്തിലുള്ള ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്. അക്ഷരങ്ങൾ കൂട്ടിച്ചേർത്ത താളുകൾക്കപ്പുറം, നമ്മുടെ ഭരണഘടനക്കേറെ അർഥവ്യാപ്തിയുണ്ട്. ലോകത്തെ ഏഴു ശതമാനത്തോളം വരുന്ന ജനസഞ്ചയത്തിന്‍റെ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള നിർദേശക തത്വങ്ങൾ ഉൾപ്പെടുന്ന സമ്പൂർണ പ്രസ്താനവയാണത്.

ഒരു തരത്തിലുമുള്ള വിവേചനങ്ങൾ ഇല്ലാതെ എല്ലാവർക്കും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പു നൽകുന്ന ഭരണഘടന, രാഷ്ട്രത്തിലെ പൗരൻമാർക്ക് ആത്മവിശ്വാസവും ഊർജവും സുരക്ഷിതത്വവും പകരുന്നു. മഹത്തായ ഒരു ലക്ഷ്യത്തിലേക്ക് മുന്നേറാൻ സമ്മളെ സ്വയം സമർപ്പിക്കുന്ന ശപഥം കൂടിയാണ് ഭരണഘടന എന്ന് 1946 ഡിസംബറിൽ ഭരണഘടനയെ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ചേർന്ന യോഗത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പറഞ്ഞു. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും അനുശാസിക്കുന്ന ഒരു ഭരണഘടന തയ്യാറാക്കുന്നതിനായി നിരവധി പ്രതിഭകൾ തങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ മുന്നോട്ടുവെച്ചു. വിദേശ ശക്തികളുടെ അടിമത്തത്തിന്‍റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം ശ്വസിച്ച ഇന്ത്യൻ ജനതയെ ചേർത്തു നിർത്തുന്ന നെടുംതൂണാകണം ഭരണഘടനയെന്ന് രാജ്യത്തെ വിദഗ്ധർ വിശ്വസിച്ചിരുന്നു.

ഭരണഘടന സൃഷ്ടിക്കപ്പെട്ടിട്ട് എഴുപതാണ്ട് പിന്നിടുന്ന ഈ ഘട്ടത്തിൽ അതിന് ഊടും പാവും നെയ്ത പ്രതിഭകളെ വിസ്മരിച്ചുകൂടാ. മറ്റു രാഷ്ട്രങ്ങളുടെ ഭരണഘടനയിൽ നിന്ന് മികച്ച സാരാംശങ്ങൾ ഉൾച്ചേർത്താണ് നമ്മുടെ ഭരണഘടന നിർമ്മിച്ചത്. ഫ്രഞ്ച് ഭരണഘടനയിൽ നിന്ന് സമത്വം, സാഹോദര്യം, സോവിയററ് യൂണിയനിൽ നിന്ന് പഞ്ചവൽസര പദ്ധതി, അയർലൻറിലെ പെരുമാറ്റ സംഹിതകൾ, ജപ്പാനിലെ നിർവഹണ രീതികൾ - ഇവയെല്ലാം ഉദാഹരണങ്ങളാണ്. ഭരണഘടനാശിൽപിയായ ഡോ.അംബാദ്ക്കറുടെ 125ആം ജന്മവാർഷികം 2015നായിരുന്നു. 2015 നവംബർ 19ന് വിജ്ഞാപനത്തിലൂടെ നവംബർ 26 ഭരണഘടനാ ദിനമായി നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ചു. ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം, സ്കൂളുകളിലുൾപ്പെടെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്താനും തീരുമാനിച്ചു.

പൗരനായാലും ഭരണാധികാരിയായാലും, ഒരു വ്യത്യാസവും കൂടാതെ എല്ലാവരും ഭരണഘടന അനുശാസിക്കുന്ന തത്വങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. ഈ വ്യവസ്ഥ തന്നെയാണ് രാജ്യത്തുയർന്നു വന്ന ഒട്ടനവധി പ്രശ്നങ്ങൾ നീതിയുക്തം പരിഹരിക്കാൻ സഹായകമായതും. പ്രസ്താവനകൾ ഇറക്കുന്നതിലല്ല, ഭരണഘടന അനുശാസിക്കുന്ന തരത്തിൽ മുന്നേറുമ്പോഴാണ് നമ്മൾ പ്രതിജ്ഞാബദ്ധരാവുന്നതെന്ന് ഒരിക്കൽ റിപ്പബ്ളിക് ദിനപരേഡിനെ അഭിസംബോധന ചെയ്തുകൊണ്ട് അന്നത്തെ പ്രസിഡന്‍റ് എസ്. രാധാകൃഷ്ണൻ പറയുകയുണ്ടായി.

ഭരണഘടനയിൽ നൂറിലേറെത്തവണ പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടും ദാരിദ്ര്യവും പട്ടിണിയും പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന മരണങ്ങൾ തുടച്ചുനീക്കാൻ എഴുപതു വർഷങ്ങൾ പിന്നിട്ടിട്ടും നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. മാനവ വികസന സൂചിക പ്രകാരം ഭാരതത്തിന് 130 ആം സ്ഥാനമാണ് എന്നറിയുമ്പോൾ, നമ്മൾ ഇനിയും എത്രമാത്രം മുന്നോട്ട് കുതിക്കേണ്ടിയിരിക്കുന്നു എന്ന് മനസിലാകും. എന്തു കൊണ്ടാണ് ഈ അവസ്ഥ നിലനിൽക്കുന്നത് എന്ന് നമ്മൾ ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള അഴിമതി, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാത്തതിന്‍റെ മുഖ്യഘടകമാണ്. പ്രധാനമന്ത്രി ഇന്ദിരയുടെ അടിച്ചേൽപ്പിക്കൽ നയവും ഉദ്യോഗസ്ഥ മേധാവിത്വവും ഭരണഘടനയുടെ അന്ത:സത്തയെ അവഗണിക്കുന്നതിനു കാരണമായി. ലക്ഷ്യത്തിലേക്ക് കുതിക്കും മുമ്പ്, ആ ലക്ഷ്യം കൈവരിക്കാൻ സഹായകമാകുന്ന നല്ല മാർഗ്ഗങ്ങളെക്കുറിച്ചുകൂടി അവബോധം ഉണ്ടാകണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു. നേതാക്കളുടെ സ്വാർഥതാൽപര്യങ്ങളും ഉചിതമല്ലാത്ത തീരുമാനങ്ങളും ഇന്ത്യയ്ക്ക് കളങ്കം ചാർത്തി, ഒപ്പം കള്ളപ്പണക്കാരെ പ്രോൽസാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ചില നേതാക്കളുടെ നടപടി, ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യയ്ക്ക് ചീത്തപ്പേരുണ്ടാക്കി.

ദാരിദ്ര്യത്തേക്കാൾ, ധനികരും ദരിദ്രരും തമ്മിലുള്ള അന്തരത്തിലെ വൈജാത്യമാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് പഠനങ്ങൾ പറയുന്നു. 1949 നവംബർ 25ന് ഭരണഘടനയിലെ അവസാന യോഗത്തിൽ, അംബേദ്ക്കർ എടുത്തു കാട്ടിയ മുന്നറിയിപ്പുകൾക്ക് സമകാലിക ജീവിതത്തിൽ ഏറെ പ്രസക്തിയുണ്ട്. രാഷ്ട്രീയത്തോടുള്ള അമിതമായ അടുപ്പവും അന്ധമായ കൂറും സ്വേച്ഛാധിപത്യത്തിലേക്കു നയിക്കുമെന്ന് അന്നേ അംബേദ്ക്കർ സൂചന നൽകിയിരുന്നു. സമത്വത്തിന് പ്രാധാന്യം നൽകാതെ ദീർഘകാലം മുന്നോട്ടു പോയാൽ, ജനാധിപത്യത്തിന് അത് തിരിച്ചടിയാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭരണഘടനയുടെ സാരാംശം അതേ അർഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് നമ്മൾ സഞ്ചരിക്കേണ്ടതുണ്ട്. പൗരൻമാരും സർക്കാരുകളും ഭരണഘടനയുടെ മനസ്സാക്ഷിയെ മാനിക്കേണ്ടതുണ്ട്. രാജ്യത്തിന്‍റെ വികസന പ്രക്രിയയിൽ പങ്കാളികളാവുന്ന പാവപ്പെട്ട ജനങ്ങൾക്ക് ദാരിദ്ര്യത്തിൽ നിന്ന് മോചനം നൽകാത്തതിനേക്കാൾ വലിയ അപമാനം ഇല്ലെന്ന് നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്.

ഭരണഘടനയുടെ സൃഷ്ടാവിനെ സംബന്ധിച്ച്, ജനങ്ങളാണ് യഥാർഥ രാജാക്കൻമാർ, അതുകൊണ്ടുതന്നെയാണ് "നമ്മൾ ഭാരതത്തിലെ ജനങ്ങൾ" എന്ന വാചകത്തോടെ, ഭരണഘടനയുടെ ആമുഖത്തിന്‍റെ ആരംഭം കുറിക്കപ്പെട്ടത്.

Intro:Body:

നമ്മൾ ഭാരതത്തിലെ ജനങ്ങൾ

...........................................

ലോകത്തെ ലിഖിത  രൂപത്തിലുള്ള ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്. അക്ഷരങ്ങൾ കൂട്ടിച്ചേർത്ത താളുകൾക്കപ്പുറം, നമ്മുടെ ഭരണഘടനയ്ക്ക് ഏറെ അർത്ഥവ്യാപ്തിയുണ്ട്.ലോകത്തെ ഏഴു ശതമാനത്തോളം വരുന്ന ജനസഞ്ചയത്തിൻറെ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള നിർദേശക തത്വങ്ങൾ ഉൾപ്പെടുന്ന സമ്പൂർണ്ണ പ്രസ്താനവയാണത്. 

ഒരു തരത്തിലുമുള്ള വിവേചനങ്ങൾ ഇല്ലാതെ എല്ലാവർക്കും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പു നൽകുന്ന ഭരണഘടന, രാഷ്ട്രത്തിലെ പൌരൻമാർക്ക് ആത്മവിശ്വാസവും ഊർജവും സുരക്ഷിതത്വവും  പകരുന്നു. മഹത്തായ ഒരു ലക്ഷ്യത്തിലേക്ക് മുന്നേറാൻ സമ്മളെ സ്വയം സമർപ്പിക്കുന്ന ശപഥം കൂടിയാണ് ഭരണഘടന എന്ന് 1946 ഡിസംബറിൽ, ഭരണഘടനയെ അംഗീകരിച്ച് പ്രാബല്യത്തിൽ വരുത്തുംമുമ്പ് ചേർന്ന യോഗത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പറഞ്ഞതാണിത്. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും അനുശാസിക്കുന്ന ഒരു ഭരണഘടന  തയ്യാറാക്കുന്നതിനായി നിരവധി പ്രതിഭകൾ തങ്ങളുടെ വിലപ്പെട്ട  അഭിപ്രായങ്ങൾ മുന്നോട്ടുവെച്ചു. വൈദേശിക ശക്തികൾ അടിമത്തത്തിൻറെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം ശ്വസിച്ച  ഇന്ത്യൻ ജനതയെ ചേർത്തു നിർത്തുന്ന നെടുംതൂണാകണം ഭരണഘടനയെന്ന് രാജ്യത്തെ വിദഗ്ധർ വിശ്വസിച്ചിരുന്നു.

 ഭരണഘടന സൃഷ്ടിക്കപ്പെട്ടിട്ട് എഴുപതാണ്ട് പിന്നിടുന്ന ഈ ഘട്ടത്തിൽ അതിന് ഊടും പാവും നെയ്ത പ്രതിഭകളെ വിസ്മരിച്ചുകൂടാ. മറ്റു രാഷ്ട്രങ്ങ

ളുടെ ഭരണഘടനയിൽ നിന്ന് മികച്ച സാരാംശങ്ങൾ ഉൾച്ചേർത്താണ് നമ്മുടെ ഭരണഘടന നിർമ്മിച്ചത്. ഫ്രഞ്ച് ഭരണഘടനയിൽ നിന്ന് സമത്വം, സാഹോദര്യം, സോവിയററ് യൂണിയനിൽ നിന്ന് പഞ്ചവൽസര പദ്ധതി, അയർലൻറിലെ പെരുമാറ്റ സംഹിതകൾ, ജപ്പാനിലെ നിർവ്വഹണ രീതികൾ - ഇവയെല്ലാം ഉദാഹരണങ്ങളാണ്. ഭരണഘടനാശിൽപ്പിയായ ഡോ.അംബാദ്ക്കറുടെ 125ആം ജന്മവാർഷികം 2015 നായിരുന്നു.  2015 നവംബർ 19ന് വിജ്ഞാപനത്തിലൂടെ നവംബർ 26 ഭരണഘടനാദിനമായി നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ചു. ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം, സ്കൂളുകളിലുൾപ്പെടെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്താനും തീരുമാനിച്ചു.

പൌരനായാലും ഭരണാധികാരിയായാലും,  ഒരു വ്യത്യാസവും കൂടാതെ എല്ലാവരും ഭരണഘടന അനുശാസിക്കുന്ന തത്വങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്.  ഈ വ്യവസ്ഥ തന്നെയാണ് രാജ്യത്തുയർന്നു വന്ന ഒട്ടനവധി പ്രശ്നങ്ങൾ നീതിയുക്തം പരിഹരിക്കാൻ  സഹായകമായതും. പ്രസ്താവനകൾ ഇരക്കുന്നതിലല്ല, ഭരണഘടന അനുശാസിക്കുന്ന തരത്തിൽ  മുന്നേറുമ്പോഴാണ് നമ്മൾ പ്രതിജ്ഞാബദ്ധരാവുന്നതെന്ന് ഒരിക്കൽ   റിപ്പബ്ളിക് ദിനപരേഡിനെ അഭിസംബോധന ചെയ്തുകൊണ്ട് അന്നത്തെ പ്രസിഡൻറ് സർവ്വപ്പള്ളി പറയുകയുണ്ടായി. ഭരണഘടനയിൽ നൂറിലേറെത്തവണ പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടും ദാരിദ്ര്യവും പട്ടിണിയും പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന മരണങ്ങളും തുടച്ചുനീക്കാൻ എഴുപതു വർഷങ്ങൾ പിന്നിട്ടിട്ടും നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. മാനവ വികസന സൂചിക പ്രകാരം ഭാരതത്തിന് 130 ആം സ്ഥാനമാണ് എന്നറിയുമ്പോൾ, നമ്മൾ ഇനിയും എത്രമാത്രം മുന്നോട്ട് കുതിക്കേണ്ടിയിരിക്കുന്നു എന്ന് മനസ്സിലാകും. എന്തു കൊണ്ടാണ് ഈ അവസ്ഥ നിലനിൽക്കുന്നത് എന്ന് നമ്മൾ ഗൌരവപൂർവ്വം ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള അഴിമതി, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാത്തതിൻറെ മുഖ്യഘടകമാണ്. പ്രധാനനന്ത്രി ഇന്ദിരയുടെ അടിച്ചേൽപ്പിക്കൽ നയവും ഉദ്യോഗസ്ഥ മേധാവിത്വവും ഭരണഘടനയുടെ അന്ത:സത്തയെ അവഗണിക്കുന്നതിനു കാരണമായി. ലക്ഷ്യത്തിലേക്ക് കുതിക്കും മുമ്പ്, ആ ലക്ഷ്യം കൈവരിക്കാൻ സഹായകമാകുന്ന നല്ല മാർഗ്ഗങ്ങളെക്കുറിച്ചുകൂടി അവബോധം ഉണ്ടാകണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു.നേതാക്കളുടെ സ്വാർത്ഥതാൽപ്പര്യങ്ങളും ഉചിതമല്ലാത്ത തീരുമാനങ്ങളും ഇന്ത്യയ്ക്ക് കളങ്കം ചാർത്തി, ഒപ്പം കള്ളപ്പണക്കാരെ പ്രോൽസാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ചില നേതാക്കളുടെ നടപടി, ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യയ്ക്ക് ചീത്തപ്പേരുണ്ടാക്കി.

ദാരിദ്ര്യത്തേക്കാൾ, ധനികരും ദരിദ്രരും തമ്മിലുള്ള അന്തരത്തിലെ ഭീതിദമായ വൈജാത്യമാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് പഠനങ്ങൾ പറയുന്നു. 1949 നവംബർ 25 ന്  ഭരണഘടനയിലെ അവസാന യോഗത്തിൽ, അംബേദ്ക്കർ എടുത്തു കാട്ടിയ മുന്നറിയിപ്പുകൾക്ക് സമകാലിക ജീവിതത്തിൽ ഏറെ പ്രസക്തിയുണ്ട്. രാഷ്ട്രീയത്തോടുള്ള അമിതമായ അടുപ്പവും അന്ധമായ കൂറും സ്വേച്ഛാധിപത്യത്തിലേക്കു നയിക്കുമെന്ന് അന്നേ അംബേദ്ക്കർ സൂചന നൽകിയിരുന്നു. സമത്വത്തിന് പ്രാധാന്യം നൽകാതെ ദീർഘകാലം മുന്നോട്ടു പോയാൽ, ജനാധിപത്യത്തിന് അത് തിരിച്ചടിയാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭരണഘടനയുടെ സാരാംശം അതേ അർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് നമ്മൾ സഞ്ചരിക്കേണ്ടതുണ്ട്.പൌരൻമാരും സർക്കാരുകളും ഭരണഘടനയുടെ മനസ്സാക്ഷിയെ മാനിക്കേണ്ടതുണ്ട്. രാജ്യത്തിൻറെ വികസന പ്രക്രിയയിൽ പങ്കാളികളാവുന്ന പാവപ്പെട്ട ജനങ്ങൾക്ക് ദാരിദ്ര്യത്തിൽ നിന്ന് മോചനം നൽകാത്തതിനേക്കാൾ വലിയ അപമാനം ഇല്ലെന്ന് നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്.

  ഭരണഘടനയുടെ സ്രശ്ടാവിനെ സംബന്ധിച്ച്, ജനങ്ങളാണ് യഥാർത്ഥ രാജാക്കൻമാർ, അതുകൊണ്ടുതന്നെയാണ് "നമ്മൾ ഭാരതത്തിലെ ജനങ്ങൾ" എന്ന വാചകത്തോടെ, ഭരണഘടനയുടെ ആമുഖത്തിൻറെ ആരംഭം കുറിക്കപ്പെട്ടത്.

അഴിമതിയെ വേരോടെ പിഴുതെറിഞ്ഞ്, ഓരോ പൌരനും തങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങൾ വേണ്ടവിധം നിർവ്വഹിച്ചാൽ, നമുക്ക് നമ്മുടെ ഭരണഘടനയോട് കൂറു പുലർത്താനാവും.  ലോകത്തെ ലിഖിത  രൂപത്തിലുള്ള ഏറ്റവും വലിയ ഭരണഘടനയെ അങ്ങനെ നമുക്ക് ആദരിക്കാനാകും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.