ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ മാസം അവസാനത്തോടെ ഡൽഹിയിലെ ആശുപത്രികളില്‍ 30,000 കിടക്കകൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിആർഡിഒയുടെ നേതൃത്വത്തിൽ നിർമിക്കുന്ന കൊവിഡ് ആശുപത്രികളില്‍ 250 ഐസിയുവും വെന്‍റിലേറ്ററും ഉള്‍പ്പെടയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഡൽഹി സർക്കാർ ക്രമീകരിച്ച 9,937 കിടക്കകൾ പൂർണമായും സജീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ആശുപത്രികൾക്കെതിരെ വ്യാപകമായി പരാതികൾ ഉയരുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ ആശുപത്രികൾക്ക് മാർഗനിർദേശങ്ങൾ നൽകും. ഡൽഹിയിലെ ആശുപത്രികളിൽ കൂടുതൽ ഡോക്‌ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇടപടലുകൾ നടത്തണമെന്ന് എയിംസിനോടും, ഐസിഎംആറിനോടും ആവശ്യപ്പെട്ടുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.