കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ പത്ത് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനമായി. നിയമസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. അസംബ്ലിയിൽ ഷെഡ്യൂൾ ചെയ്ത എല്ലാ പരിപാടികളും മാറ്റി വച്ചു. നിയമസഭ ഈമാസം 27ന് വീണ്ടും തുറക്കുമെന്ന് സ്പീക്കർ ബിമാൻ ബന്ദിയോപാധ്യായ പറഞ്ഞു. നിയമസഭയിലെ 22ഓളം ജീവനക്കാരോട് ക്വാറന്‍റൈനിൽ പോകാൻ ആവശ്യപ്പെട്ടതായും സ്പീക്കർ അറിയിച്ചു.
വൈറസ് ബാധിച്ച് 20 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണസംഖ്യ 1000 ആയി. 1,589 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 34,427 ആയി. സംസ്ഥാനത്ത് 12,747 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.