ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ കോട്ടൺ ഫാക്ടറിയിൽ തീപിടിത്തം. കാഞ്ചയം റോഡിലെ താമസക്കാരനായ അബ്ദുൾകാദറിന്‍റെ ഫാക്ടറിയിൽ നിന്ന് പുക വരുന്നത് കണ്ട പ്രദേശവാസികൾ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.
തീ അണയ്ക്കാൻ പത്തോളം ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. നാല് മണിക്കൂറെടുത്താണ് തീ അണച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.