ETV Bharat / bharat

കൊവിഡ് 19; 1.7 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതി - Garib Kalyan package

1.7 ലക്ഷം കോടി രൂപയുടെ ഗരീബ് കല്ല്യാണ്‍ യോജന (പ്രധാനമന്ത്രി ദരിദ്ര ജന ക്ഷേമ പദ്ധതി) പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.

കൊവിഡ് 19ന് എതിരെയുള്ള യുദ്ധം  1.7 ലക്ഷം കോടി രൂപയുടെ പദ്ധതി  ഗരീബ് കല്ല്യാണ്‍ യോജന  പ്രധാനമന്ത്രി ദരിദ്ര ജന ക്ഷേമ പദ്ധതി  കേന്ദ്ര സര്‍ക്കാര്‍  നിർമ്മല സീതാരാമന്‍  War against COVID19  Garib Kalyan package  Rs 1.7 lakh crore
കൊവിഡ് 19ന് എതിരെയുള്ള യുദ്ധം; 1.7 ലക്ഷം കോടി രൂപയുടെ പദ്ധതി വരുന്നു
author img

By

Published : Mar 27, 2020, 2:52 PM IST

ന്യൂഡല്‍ഹി; കൊവിഡ് 19 വ്യാപകമായതിനെ തുടർന്ന് ദരിദ്ര ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ദുരിതങ്ങള്‍ അകറ്റുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 1.7 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന (പ്രധാനമന്ത്രി ദരിദ്ര ജന ക്ഷേമ പദ്ധതി) പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ആളുകള്‍ക്കും എല്ലാം ഭക്ഷ്യ ധാന്യങ്ങള്‍ ലഭ്യമാക്കും. രാജ്യത്തെ 80 കോടി ജനങ്ങളേയും തൊഴിലാളികളേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളില്‍ കൊവിഡ് 19 ന് എതിയുള്ള യുദ്ധത്തില്‍ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും.

“ആരും പട്ടിണി കിടക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,'' നിലവിലുള്ള പ്രയാസകരമായ കാലത്തെ അതിജീവിച്ച് മുന്നേറുന്നതിന് സഹായകരമാവുന്ന വിധം ആളുകള്‍ക്ക് നേരിട്ട് പണം നല്‍കുവാനും പദ്ധതിയുണ്ട് എന്ന് കൂട്ടിചേര്‍ത്തുകൊണ്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ വൈകി എന്ന വിമര്‍ശനത്തേയും അവര്‍ തള്ളിക്കളഞ്ഞു.

“സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് 36 മണിക്കൂറുകള്‍ക്കകം തന്നെ ഞങ്ങള്‍ നടപടി എടുക്കുകയും പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു,'' നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കര്‍ഷകര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ദരിദ്രരായ മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ദരിദ്രരായ ഭിന്നശേഷിക്കാരായ വ്യക്തികള്‍ എന്നിവരടക്കം എട്ട് വിഭാഗങ്ങളില്‍ പെടുന്നവരെ പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കായുള്ള ജന്‍ധന്‍ അക്കൗണ്ടുള്ളവരായ 20 കോടി പേരെയും, ഉജ്ജ്വല പദ്ധതി പ്രകാരം ഇളവുകളോടെ പാചക വാതക ലഭിക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളായ 8.2 കോടി പേരെയും, സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജികള്‍) 63 ലക്ഷം പേരെയും, രജിസ്റ്റര്‍ ചെയ്ത 3.5 കോടി നിര്‍മാണ തൊഴിലാളികളേയും, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടിത മേഖലയിലെ നാല് കോടി ജീവനക്കാരേയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, വൈദ്യ പരിശോധനകള്‍ നടത്തുന്നതിനും കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജില്ലാ മിനറല്‍ വെല്‍ഫെയര്‍ ഫണ്ട് ഉപയോഗപ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍.

കൊവിഡിനോട് പോരാടുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിങ്ങനെ വിനാശകാരിയായ ഈ വൈറസിനെതിരെ പോരാടുന്ന എല്ലാ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു.

80 കോടി ജനങ്ങള്‍ക്ക് ഭക്ഷണം

പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന പദ്ധതി പ്രകാരം 80 കോടി ജനങ്ങള്‍ അല്ലെങ്കില്‍ രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേരില്‍ ഒരാള്‍ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം പരിരക്ഷ ലഭിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും പ്രതിമാസം അഞ്ച് കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ അഞ്ച് കിലോഗ്രാം അരി (അവരുടെ ഇഷ്ടപ്രകാരം) മൂന്ന് മാസത്തേക്ക് സൗജന്യമായി ലഭിക്കും. ഇതിന് പുറമെ, ഓരോ നിര്‍ധന കുടുംബങ്ങള്‍ക്കും അടുത്ത മൂന്ന് മാസത്തേക്ക് അതാത് മേഖലകളില്‍ നല്‍കി വരുന്ന, അതില്‍ അവര്‍ ആഗ്രഹിക്കുന്ന പരിപ്പിനങ്ങള്‍ ഒരു കിലോ വീതം സൗജന്യമായി ലഭിക്കും. നിലവില്‍ അവകാശപ്പെട്ട സൗജന്യങ്ങള്‍ക്ക് പുറമേയാണ് അധികമായി നല്‍കുന്ന ഈ സൗജന്യ ഗോതമ്പ്, അരി, പരിപ്പിനങ്ങള്‍ എന്നിവ.

രാജ്യത്ത് കൊവിഡ് മൂലം ഉണ്ടായിരിക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനായി പ്രധാനമന്ത്രി ഗരീബ് കല്ല്യാന്‍ യോജന പ്രകാരം നിര്‍ധനരായ ആളുകള്‍ക്ക് നല്‍കുന്ന ഈ ആശ്വാസ നടപടികളില്‍ രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ഡയറക്ട് ബെനഫിറ്റ് ഓഫ് ട്രാന്‍സ്‌ഫേഴ്‌സ് സ്‌കീം (ഡിബിടി) പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കല്‍, സൗജന്യമായി അധിക ഭക്ഷണ സാധനങ്ങള്‍ നല്‍കല്‍ എന്നിവയാണ് പ്രഖ്യാപിച്ച രണ്ട് ഇനങ്ങള്‍.

പ്രധാനമന്ത്രി കര്‍ഷക ക്ഷേമ നിധി

കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ അല്‍പ്പം പണം എത്തിക്കുന്നതിനായി പ്രധാനമന്ത്രി കര്‍ഷക ക്ഷേമ നിധി ഗുണഭോക്താക്കളായിട്ടുള്ള 8.69 കോടി പേര്‍ക്ക് 2000 രൂപ ആദ്യ ഗഡു എന്ന നിലയില്‍ നേരിട്ട് ഉടനെ കൈമാറും എന്ന് ധനമന്ത്രി പറഞ്ഞു. 2000 രൂപയുടെ ഈ ഗഡു അടുത്ത മാസം തന്നെ ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും.

തൊഴിലുറപ്പ് പദ്ധതി വേതനം കൂട്ടി

തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികള്‍ക്ക് വലിയ ആശ്വാസം നല്‍കി കൊണ്ട് സര്‍ക്കാര്‍ അവരുടെ വേതന നിരക്ക് ഏതാണ്ട് 11 ശതമാനം വര്‍ധിപ്പിച്ച് 182 രൂപയില്‍ നിന്നും 202 രൂപയായി ഉയര്‍ത്തി. 20 രൂപയാണ് ഇവിടെ വര്‍ധന. ഈ പദ്ധതിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതാണ്ട് അഞ്ച് കോടി കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഇത് ഗുണകരമാകും.

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഏതാണ്ട് 2000 രൂപ അധിക വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിര്‍ധനരായ മുതിര്‍ന്ന പൗര്‍ന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ആശ്വാസം

മൂന്ന് കോടി വരുന്ന മുതിര്‍ന്ന പൗരന്മാര്‍, ദരിദ്രരായ വിധവകള്‍, ദരിദ്രരായ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 1000 രൂപ വീതം അധിക ക്ഷേമമായി ഒറ്റത്തവണ നല്‍കും. അടുത്ത മൂന്ന് മാസങ്ങളിലായി രണ്ട് തവണയായാണ് ഈ 1000 രൂപ നല്‍കുക.

സ്ത്രീകള്‍ക്കുള്ള ജന്‍ധന്‍ അക്കൗണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ ഭരണകാലത്ത് തുടക്കം കുറിച്ച, എല്ലാവരേയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഈ സാമ്പത്തിക പദ്ധതി ഈ പ്രതിസന്ധി വേളയില്‍ നിര്‍ധനരായ ആളുകള്‍ക്ക് നേരിട്ട് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഏറെ സഹായകരമായി. കാരണം പണം ഈ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറാന്‍ പറ്റുന്നു.

ജന്‍ധന്‍ അക്കൗണ്ട് ഉള്ള ഓരോ സ്ത്രീകള്‍ക്കും അടുത്ത മൂന്ന് മാസത്തില്‍ പ്രതിമാസം 500 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുവാനുള്ള വലിയ ഒരു തീരുമാനമാണ് സര്‍ക്കര്‍ എടുത്തിട്ടുള്ളത്. രാജ്യത്ത് പിഎംഡിജെവൈ പദ്ധതി പ്രകാരം ഉള്ള 37.42 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ പെടുന്ന 20 കോടി സ്ത്രീകള്‍ക്ക് ഈ നീക്കത്തിലൂടെ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ആശ്വാസം

ഉജ്ജ്വല പദ്ധതിയിലെ 8.3 കോടി ഗുണഭോക്താക്കള്‍ക്ക് അടുത്ത മൂന്ന് മാസം പാചക വാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.

വനിതാ സ്വാശ്രയ സംഘങ്ങളിലെ സ്ത്രീകള്‍ക്ക് ആശ്വാസം

വനിതാ സ്വാശ്രയ സംഘങ്ങളിൽ അംഗത്വമുള്ള 63 ലക്ഷം സ്ത്രീകള്‍ക്ക് ഈടില്ലാതെയുള്ള വായ്പയുടെ പരിധി നിലവിലുള്ള 10 ലക്ഷം രൂപയില്‍ നിന്നും 20 ലക്ഷം രൂപയാക്കി വര്‍ധപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൊവിഡ് 19 നെ പിടിച്ചുകെട്ടി കഴിഞ്ഞതിന് ശേഷം സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഈ ഉയര്‍ന്ന വായ്പാ പരിധി അവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

രാജ്യത്ത് ഇന്ന് നിലവിലുള്ള 63 ലക്ഷം സ്വാശ്രയ സംഘങ്ങളിലെ ഏഴ് കോടി വരുന്ന കുടുംബങ്ങള്‍ക്ക് ഈ നീക്കത്തിലൂടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സംഘടിത മേഖലക്ക് ആശ്വാസം

സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിന്‍റെ ഭാഗമായി തൊഴിലുടമയുടെയും തൊഴിലാളികളുടേയും ഇപിഎഫ് വിഹിതം അടുത്ത മൂന്ന് മാസത്തേക്ക് സര്‍ക്കാര്‍ വഹിക്കും. ഇത് ഈ മേഖലയിലെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ ആശ്വാസമേകും.

തൊഴിലാളികള്‍ നല്‍കുന്ന 12 ശതമാനം വിഹിതവും അതിനു തതുല്യമായി തൊഴിലുടമകള്‍ നല്‍കുന്ന 12 ശതമാനം വിഹിതവും ചേര്‍ത്ത് 24 ശതമാനം വിഹിതവും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. അടുത്ത മൂന്ന് മാസത്തേക്ക് സംഘടിത മേഖലയിലെ ഓരോ തൊഴിലാളിക്കും ഈ ആനുകൂല്യം ലഭിക്കും.

എന്നാല്‍, ഈ ആനുകൂല്യം നൂറോളം തൊഴിലാളികള്‍ മാത്രമുള്ള സ്ഥാപനങ്ങള്‍ക്കും, അവിടെ 90 ശതമാനം തൊഴിലാളികള്‍ക്കും പ്രതിമാസം 15000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിക്കുന്നത് എന്നുള്ള സ്ഥിതിയാണെങ്കിലും മാത്രമേ ബാധകമായിരിക്കുകയുള്ളൂ. അതായത് നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. അല്ലെങ്കില്‍ നൂറില്‍ താഴെ തൊഴിലാളികള്‍ ഉള്ള സ്ഥാപനമാണെങ്കിലും അവിടെ 10 ശതമാനത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് പ്രതിമാസം 15000 രൂപയില്‍ കൂടുതല്‍ ശമ്പളമുണ്ടെങ്കിലും ഈ ആനുകൂല്യങ്ങള്‍ ലഭിക്കില്ല.

നാല് ലക്ഷം സ്ഥാപനങ്ങളിലായുള്ള 80 ലക്ഷം തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള മറ്റൊരു ആശ്വാസമാകുന്ന പ്രൊഫിഡന്‍റ് ഫണ്ട് പദ്ധതിയില്‍ നിക്ഷേപിച്ചിട്ടുള്ള തുകയില്‍ നിന്നും പണം പിന്‍വലിക്കുവാനുള്ള പരിധി സംബന്ധിച്ച നിയമങ്ങളിലും സര്‍ക്കാര്‍ ഇളവ് നല്‍കും. ഒരു ജീവനക്കാരന്‍റെ മൊത്തത്തിലുള്ള പ്രൊവിഡന്‍റ് ഫണ്ട് തുകയില്‍ 70 ശതമാനം തിരിച്ചു നല്‍കേണ്ടതില്ലാത്ത മുന്‍ കൂര്‍ ആയി അനുവദിക്കുന്ന നിലവിലെ നിയമം ഇതിനായി സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നതാണ്. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 4.8 കോടി തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭ്യാമാകും.

നിര്‍മാണ തൊഴിലാളികള്‍ക്ക് ആശ്വാസം

രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3.5 കോടി നിര്‍മാണ തൊഴിലാളികള്‍ക്ക് വേണ്ടി കേന്ദ്ര നിയമ പ്രകാരം സൃഷ്ടിച്ചിട്ടുള്ള നിര്‍മാണ, കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ നിധിയിലുള്ള 31000 കോടി രൂപയുടെ ഫണ്ട് നിര്‍മാണ തൊഴിലാളികളുടെ ആശ്വാസത്തിനായി വിനിയോഗിക്കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം നല്‍കും.

അടച്ചിടല്‍ മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരിക്കുന്ന തടസ്സം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി ഈ ഫണ്ട് വിനിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.

“അടച്ചിടല്‍ മൂലം നിലച്ചു പോയ നിര്‍മാണ മേഖലയിലെ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ഇത് ഗുണം നല്‍കും,'' ധനമന്ത്രി പറഞ്ഞു.

ജില്ലാ മിനറല്‍ ഫണ്ട്

മെഡിക്കല്‍ പരിശോധന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും അത് ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും ജില്ലാ മിനറല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ ലഭ്യമായ പണം ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കും. കൊവിഡ് 19 സംശയിക്കുന്ന ആളുകളില്‍ പരിശോധന നടത്തുന്നതിനും അവര്‍ക്ക് ചികിത്സ നല്‍കുന്നതിനും വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ഈ ഫണ്ട് ഇനി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.