ശ്രീനഗർ: മതിൽ തകർന്നുവീണ് പരിക്കേറ്റ മൂന്ന് പേർ മരിച്ചു. മെയ് 19ന് ശ്രീനഗറിലെ നവകടൽ ഏറ്റുമുട്ടൽ പ്രദേശത്താണ് വീടിന്‍റെ മതിൽ ഇടിഞ്ഞുവീണ് അപകടമുണ്ടായത്. മൻസൂർ അഹമ്മദ്, ഫയാസ് അഹമ്മദ്, ബാസിം ഐജാസ് എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൻസൂർ അഹമ്മദ് ഇന്ന് പുലർച്ചെയാണ് മരിച്ചത്. ബാസിം ഐജാസ് എന്നയാൾ ബുധനാഴ്‌ച രാത്രിയാണ് മരിച്ചത്. നവകടൽ മേഖലയിൽ ചൊവ്വാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളും, ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ജുനൈദ് സെഹ്റായ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ നശിച്ച വീടുകളുടെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് മതിൽ ഇടിഞ്ഞുവീണ് അപകടമുണ്ടായത്.