ETV Bharat / bharat

മഹാരാഷ്‌ട്രയിലെ താനെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പിടിയിൽ

2013ൽ കൊൽക്കത്തയിൽ നടന്ന കൊലപാതകക്കേസിലും ഇയാള്‍ പ്രതിയാണെന്നും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു

Waiter held in Pune for double murder  Pune  Maharastra  Kallu Yadav  Harish Shetty  Naresh Pandit  Mira Road restaurant  മഹാരാഷ്‌ട്ര  പൂനെ  വെയ്‌റ്റർ  മിറ റോഡ് റസ്റ്റോറന്‍റ്  മുംബൈ  താനെയിലെ മിറ റോഡ്  ഇരട്ടക്കൊലപാതകക്കേസ്
മഹാരാഷ്‌ട്രയിലെ താനെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പൊലീസ് പിടിയിൽ
author img

By

Published : Jun 6, 2020, 3:40 PM IST

മുംബൈ: താനെയിലെ മിറ റോഡിലെ ഹോട്ടലിലുണ്ടായ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പൊലീസ് പിടിയിലായി. 35കാരനായ ഹോട്ടൽ ജീവനക്കാരനായ കല്ലു യാദവാണ് പൂനെയിൽ നിന്നും പിടിയിലായത്. ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നും പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു. ഉറക്കത്തിനിടയിലാണ് ഇരുവരെയും കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ ഉപേക്ഷിച്ചത്. കൊല്ലപ്പെട്ട ഇരുവരുടെയും ദേഹത്ത് മുറിവുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മെയ്‌ 30നാണ് ഹോട്ടൽ മാനേജർ ആയിരുന്ന ഹരീഷ്‌ ഷെട്ടിയും മറ്റൊരു ജീവനക്കാരനായ നരേഷ്‌ പണ്ഡിറ്റും കൊല്ലപ്പെട്ടത്. ബാറിനോടൊപ്പം പ്രവർത്തിക്കുന്ന ശബരി ഹോട്ടലിന്‍റെ വാട്ടർ ടാങ്കിൽ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. 2013ൽ കൊൽക്കത്തയിൽ നടന്ന കൊലപാതകക്കേസിൽ കല്ലു യാദവ് ശിക്ഷ അനുഭവവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.