ജയപൂർ : ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ഇല്ലാതാക്കാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങള്‍ വിജയിച്ചെന്നും ഇത് ഇന്ത്യയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതൽ രാജ്യത്ത് ഏതെങ്കിലും തരത്തിൽ ഭീകരാക്രമണങ്ങള്‍ നേരിട്ടാല്‍ അവരുടെ താവളത്തിൽ പ്രവേശിക്കുകയും അവരെ ഇല്ലാതാക്കുകയും ചെയ്യും. അവർ നമ്മുടെ മേൽ വെടിയുതിർത്താൽ നമ്മൾ ബോംബുകളിലൂടെയാവും മറുപടി പറയുക. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
10 വര്‍ഷമായി മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നു. യുകെയും ബ്രിട്ടനും യുഎസ്സും അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎന്നില്‍ പ്രമേയം ഉന്നയിച്ചപ്പോഴെല്ലാം ചൈന വീറ്റോ പവര്‍ ഉപയോഗിച്ച് ആ ശ്രമത്തിന് തടയിടുകയായിരുന്നു.