ഭുവനേശ്വർ: ഡൽഹിയിൽ നിന്നുള്ള വിസ്താര വിമാനം ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. യാത്ര തുടങ്ങുന്നതിന് മുമ്പ് എല്ലാ യാത്രക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. യാത്രക്കാർ എല്ലാവരും മാസ്ക് ധരിച്ചിരുന്നു.
ബിജെഡി എംപി അനുഭാവ് മൊഹന്തിയും വിമാനത്തിലുണ്ടായിരുന്നു. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം മുതൽ അദ്ദേഹം ഡൽഹിയിലായിരുന്നു. മാർച്ച് 25 മുതൽ ഇന്ത്യയിൽ എല്ലാ വാണിജ്യ പാസഞ്ചർ വിമാന സർവീസുകളും താൽകാലികമായി നിർത്തിവച്ചിരുന്നു. ആന്ധ്രാപ്രദേശിലും പശ്ചിമ ബംഗാളിലും ഒഴികെ രാജ്യത്തുടനീളം സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.