ശ്രീനഗർ: രാഷ്ട്രീയ നേതാക്കളുടെ ജമ്മു കശ്മീർ സന്ദർശനം ഒഴിവാക്കണമെന്ന് ജമ്മു കശ്മീർ ഭരണകൂടം. രാജ്യത്ത് സമാധാനവും സാധാരണ ജീവിതവും പുനസ്ഥാപിക്കുന്നതിന് നേതാക്കളുടെ സന്ദർശനം തടസമാകുമെന്ന് ഭരണകൂടം അറിയിച്ചു. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉൾപ്പെടെ ഉള്ള പ്രതിപക്ഷ നേതാക്കൾ ഇന്ന് സന്ദർശനം നടത്താനിരിക്കെ ആണ് ജമ്മു ഭരണകൂടത്തിന്‍റെ പ്രസ്താവന. ഭീകരവാദികളുടെയും വിഘടനവാദികളുടെയും ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തെ നേതാക്കൾ തകർക്കാൻ ശ്രമിക്കരുത്. സന്ദർശനം മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുമെന്നതിനാല്‍ ഭരണകൂടവുമായി സഹകരിച്ച് ശ്രീനഗറിലേക്ക് എത്തുന്നത് ഒഴിവാക്കാൻ നേതാക്കൾ തയ്യാറാകണമെന്ന് എന്ന് അഭ്യർത്ഥിക്കുന്നതായി ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജമ്മുവിലെ പല മേഖലകളിലും തുടരുന്ന നിയന്ത്രണങ്ങൾ ലംഘിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. മേഖലയില്‍ സമാധാനം നിലനിർത്തുന്നതിനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് മുൻഗണന എന്ന് നേതാക്കൾ മനസിലാക്കണമെന്നും പ്രസ്താവന