അമരാവതി: വിശാഖപട്ടണം വാതകച്ചോര്‍ച്ചയുടെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വെങ്കിട്ടപുരത്തെ ഒരു വീടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാതകം ശ്വസിച്ച് വീഴുന്നതും പൊലീസും അഗ്‌നിശമനസേനയും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
ആര്‍.ആര്‍ വെങ്കിട്ടപുരത്തെ എല്‍.ജി പോളിമര്‍ കമ്പനിയില്‍ നിന്ന് ഈ മാസം ഏഴിനാണ് വാതകം ചോര്‍ന്നത്. സംഭവത്തില്‍ 12 പേര്‍ മരിക്കുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.