ജയ്‌പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയിൽ അസംബ്ലി സ്‌പീക്കർ ഡോ. സി.പി ജോഷിയും മുഖ്യമന്ത്രി അശോക് ഖേലോട്ടിന്‍റെ മകൻ വൈഭവ് ഖേലോട്ടും സംവദിക്കുന്ന വീഡിയോ രാഷ്ട്രീയ വേദികളിൽ ചർച്ചയാകുന്നു. സി പി ജോഷിയുടെ ജന്മദിനമായ ജൂലൈ 29ന് അദ്ദേഹത്തെ വൈഭവ് ഗെലോട്ട് സന്ദർശിച്ച വേളയിലുള്ളതാണ് വീഡിയോ എന്നാണ് അവകാശവാദം. സ്‌പീക്കറുടെ വസതിയിലെ ജീവനക്കാരിലൊരാളാണ് വീഡിയോ എടുത്ത് മാധ്യമങ്ങൾക്ക് നൽകിയതെന്നാണ് വിവരം.
30 എംഎൽഎമാർ പാർട്ടി വിട്ടിരുന്നെങ്കിൽ സർക്കാർ അട്ടിമറിക്കപ്പെടുമായിരുവെന്ന് സ്‌പീക്കർ വൈഭവ് ഗെലോട്ടിനോട് പറയുന്നു. സ്‌പീക്കറെന്ന നിലയിൽ അദ്ദേഹത്തിന്‍റെ പങ്കിനെക്കുറിച്ചും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഈ സാഹചര്യത്തിൽ ചോദ്യമുയരുന്നുണ്ട്.