ശ്രീനഗർ: പാക്കിസ്ഥാന്‍ നിരന്തരം വെടിനിർത്തൽ നിയമം ലംഘിക്കുന്നത് തങ്ങളുടെ ജീവിതം ദുരിതപൂർണമാക്കിയതായി പൂഞ്ച് നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഗ്രാമീണര്‍. നിരപരാധികളെ കൊന്നൊടുക്കാൻ പാക്കിസ്ഥാന്‍ സൈന്യം ശ്രമിക്കുന്നു. കാരണം അവർക്ക് ഇന്ത്യയുടെ സൈന്യത്തെ നേരിടാൻ ധൈര്യമില്ല. ആവശ്യമുള്ള സമയത്ത് ഇന്ത്യൻ സൈന്യം തങ്ങളെ സഹായിക്കുന്നുണ്ടെന്നും പ്രദേശവാസിയായ സാദിഖ് പറയുന്നു. കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിൽ തന്‍റെ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ കരസേനയെത്തി ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 10ന് പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ തീവ്രമായ മോർട്ടാർ ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിൽ വെടിവയ്പ്പ് ആരംഭിച്ചു. ഓഗസ്റ്റ് ഒമ്പതിന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഷാപ്പൂർ, കിർണി, കൃഷ്ണ ഘാട്ടി മേഖലകളിൽ ഷെല്ലാക്രമണം നടത്തി പാക്കിസ്ഥാന്‍ നിയന്ത്രണാതീതമായി വെടിനിർത്തൽ നിയമലംഘനം ആരംഭിച്ചു. രണ്ട് അവസരങ്ങളിലും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.