ETV Bharat / bharat

വികാസ് ദുബെയുടെ ഭാര്യയേയും മകനെയും പൊലീസ് വിട്ടയച്ചു - കാൺപൂര്‍

കാൺപൂരില്‍ പൊലീസുകാര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ റിച്ച ദുബെക്ക് പങ്കില്ലെന്നും ഇവര്‍ സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

Richa Dubey  Vikas Dubey wife  Richa Dubey Lucknow  Kanpur encounter  Vikas Dubey encounter  Vikas Dubey's wife and son  Vikas Dubey's wife  Vikas Dubey wife, son released  വികാസ് ദുബെ  വികാസ് ദുബെയുടെ ഭാര്യ  പൊലീസ് വിട്ടയച്ചു  കാൺപൂര്‍  റിച്ച ദുബെ
വികാസ് ദുബെയുടെ ഭാര്യയെയും മകനെയും പൊലീസ് വിട്ടയച്ചു
author img

By

Published : Jul 11, 2020, 3:51 PM IST

ലക്‌നൗ: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വികാസ് ദുബെയുടെ ഭാര്യ റിച്ച ദുബെയേയും പ്രായപൂർത്തിയാകാത്ത മകനെയും മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പൊലീസ് വിട്ടയച്ചു. വികാസ് ദുബെയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം കുടുംബം ലഖ്‌നൗവിലേക്ക് പുറപ്പെട്ടു. ദുബെയുടെ ഇളയ സഹോദരൻ ദീപ് പ്രകാശ് ദുബെയുടെ വീട്ടിലേക്കാണ് ഇവര്‍ പോയത്. കാൺപൂരില്‍ പൊലീസുകാര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ റിച്ച ദുബെക്ക് പങ്കില്ലെന്നും ഇവര്‍ സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ വികാസ് ദുബെ വ്യാഴാഴ്‌ചയാണ് അറസ്റ്റിലായത്. മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മധ്യപ്രദേശ് പൊലീസ് ഇയാളെ പിടികൂടിയത്. പിന്നീട് യുപി പൊലീസിന് കൈമാറിയിരുന്നു. മധ്യപ്രദേശിലെ ഉജ്ജയ്‌നില്‍ നിന്നും കാണ്‍പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ദുബെയുമായി സഞ്ചരിച്ചിരുന്ന എസ്‌ടിഎഫ് വാഹനം അപകടത്തില്‍ മറിഞ്ഞപ്പോള്‍ ഇയാൾ രക്ഷപെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പൊലീസ് വെടിവെക്കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.