ETV Bharat / bharat

നിയമ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ വിജയ് മല്ല്യയെ കൈമാറാൻ സാധിക്കില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷൻ വക്താവ്

നിയമപ്രശ്നങ്ങൾ രഹസ്യാത്മകമായതിനാൽ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷൻ വക്താവ്

 vijay mallya Vijay Mallya extradition വിജയ് മല്ല്യ British High Commission ബ്രിട്ടീഷ് ഹൈക്കമ്മിഷൻ
Vijay
author img

By

Published : Jun 4, 2020, 5:38 PM IST

ഹൈദരാബാദ്: യുകെ നിയമപ്രകാരം നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ബാങ്ക് തട്ടിപ്പുകേസിൽ പ്രതിയായ വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ സാധിക്കില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷൻ വക്താവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ രഹസ്യാത്മകമായതിനാൽ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ല. പ്രശ്‌ന പരിഹാരത്തിന്റെ കാലയളവ് ഉറപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും കഴിയുന്നതും വേഗത്തിൽ തീർപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേർത്തു.

കൈമാറ്റത്തിനെതിരെ വിജയ് മല്ല്യ സമർപ്പിച്ച ഹർജി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇതിനെ തുടർന്ന് മേൽകോടതിയിൽ അപ്പീൽ നൽകാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. എങ്കിലും അദ്ദേഹത്തെ കൈമാറുന്നതിന് മുമ്പായി കൂടുതൽ നിയമപരമായ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.