ETV Bharat / bharat

വിജയ് മല്യക്ക് തിരിച്ചടി; ഹർജി ബ്രിട്ടൺ ഹൈക്കോടതി തള്ളി

author img

By

Published : Apr 8, 2019, 11:52 PM IST

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്‌പയെടുത്താണ് മല്ല്യ രാജ്യം വിട്ടത്.

വിജയ് മല്യ

വിവാദ വ്യവസായി വിജയ് മല്യയെ തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നല്‍കിയ അപ്പീല്‍ ബ്രിട്ടണിലെ ഹൈക്കോടതി തള്ളി. ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേട്ട് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിനെതിരായി മല്യ സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്. മല്യയെ തിരിച്ചെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമത്തിന് ശക്തി പകരുന്നതാണ് യു.കെ ഹൈക്കോടതിയുടെ ഈ നടപടി. ഉത്തരവിനെതിരെ യുകെ സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് മല്യക്ക് മുന്നിലുള്ള ഏക നിയമ നടപടി. മല്യ സുപ്രീം കോടതിയെ സമീപിച്ചാല്‍ അപ്പീലില്‍ തീരുമാനമെടുക്കുന്നതിന് ആറാഴ്ചയോളം സമയമെടുക്കും. അപ്പീല്‍ സുപ്രീം കോടതിയും തള്ളിയാല്‍ മല്യയെ രാജ്യത്ത് തിരിച്ചെത്തിക്കാനാകും

Intro:Body:

https://www.ndtv.com/india-news/uk-court-rejects-vijay-mallya-written-appeal-against-extradition-order-verbal-hearing-next-2019711

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.