ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ഇന്നേക്ക് 21 ദിവസം. പര്‍വേസ് സുല്‍ഫി അഹമ്മദിനെ സംബന്ധിച്ച് മറക്കാനാകാത്ത ദിവസമാണത്. സമീപ പ്രദേശത്ത് നിന്നും ബഹളം ഉണ്ടായത് അന്വേഷിക്കാന്‍ വീടിന് പുറത്ത് ഇറങ്ങിയതായിരുന്നു പര്‍വേസ്. ആ സമയത്താണ് പര്‍വേസ് പെല്ലറ്റ് ഗണ്‍ ആക്രമണത്തിന് ഇരയായത്. വീടിനുള്ളിലേക്ക് കയറുന്നതിന് മുമ്പ് തന്നെ ബോധരഹിതനായ അഹമ്മദിനെ ഉടനടി ആശുപത്രിയില്‍ എത്തിച്ചു. ആക്രമണം നടന്ന് ആഴ്‌ചകള്‍ പിന്നിട്ടിട്ടും നടുക്കുന്ന ഓര്‍മ്മയില്‍ നിന്നും ഇതുവരെ കരകയറാന്‍ കഴിഞ്ഞിട്ടില്ല അദ്ദേഹത്തിന്.
താന്‍ ഒരുതരത്തിലുള്ള പ്രതിഷേധത്തിലും പങ്കാളിയായിരുന്നില്ലെന്ന് പര്‍വേസ് ഇടിവി ഭാരതിനോട് പറഞ്ഞു. എന്നിട്ടും പെല്ലറ്റ് ഗണ്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നു. നടക്കുന്നതിനും ഇടത് കൈ ചലിപ്പിക്കുന്നതിനും ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നും പര്‍വേസ് പറയുന്നു. 2010 ലാണ് ജമ്മുകശ്‌മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗം ആദ്യമായി നടപ്പാക്കിയത്.