അമരാവതി: കൊവിഡ് പശ്ചാത്തലത്തില്‍ ആന്ധ്രയില്‍ ഫെയ്‌സ് ഷീല്‍ഡ് ഉണ്ടാക്കി എസ്.ആര്‍.എം സര്‍വകാലാശാല പ്രൊഫസര്‍. കണ്ണുകള്‍, മൂക്ക്, വായ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് മുഖാവരണത്തിന്‍റെ നിര്‍മാണമെന്ന് പ്രൊഫസര്‍ പഞ്ചഗുണല ജയപ്രകാശ് പറയുന്നു. 3ഡി പ്രിന്‍റിംഗ് ഉപയോഗിച്ചാണ് നിര്‍മാണം. 100 മൈക്രോണ്‍ കനമുള്ള സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റും നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പൊടി, മലിനവായു, മലിന ജലം എന്നിവയില്‍ നിന്നും ഫെയ്‌സ് ഷീല്‍ഡ് രക്ഷയേകുന്നു. എന്‍ 95 മാസ്‌ക് മൂലം മുഖത്തിനുണ്ടാകുന്ന അസ്വസ്ഥതകളും ഫെയ്‌സ് ഷീല്‍ഡ് ഉപയോഗിക്കുന്നതിലൂടെ ഒഴിവാക്കാം. സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാമെന്ന് എസ്.ആര്‍.എം സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ആന്ധ്രയില്‍ ഫെയ്‌സ് ഷീല്‍ഡ് ഉണ്ടാക്കി പ്രൊഫസര്‍
എന്‍ 95 മാസ്‌ക് മൂലം മുഖത്തിനുണ്ടാകുന്ന അസ്വസ്ഥതകളും ഫെയ്‌സ് ഷീല്‍ഡ് ഉപയോഗിക്കുന്നതിലൂടെ ഒഴിവാക്കാം