ലക്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയും മാതാപിതാക്കളും പൊലീസ് സ്റ്റേഷനു മുന്നില്‍ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച ഇവരുടെ നില ഗുരുതരമായി തുടരുന്നു. കേസില്‍ പൊലീസിന്‍റെ അനാസ്ഥ കാരണമാണ് യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം.എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് സുപ്രണ്ട് പ്രഭാകര്‍ ചൗധരി വ്യക്തമാക്കി. മുംബൈയില്‍ അഭിനയിക്കാനുള്ള അവസരം നല്‍കാമെന്ന വ്യാജേനയാണ് യുവതിയെ പ്രതികള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.
പീഡനത്തിനിരയായ യുവതിയും മാതാപിതാക്കളും പൊലീസ് സ്റ്റേഷനു മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു - up crime news
കേസില്‍ പൊലീസിന്‍റെ അനാസ്ഥ കാരണമാണ് യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയും മാതാപിതാക്കളും പൊലീസ് സ്റ്റേഷനു മുന്നില്‍ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച ഇവരുടെ നില ഗുരുതരമായി തുടരുന്നു. കേസില്‍ പൊലീസിന്‍റെ അനാസ്ഥ കാരണമാണ് യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം.എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് സുപ്രണ്ട് പ്രഭാകര്‍ ചൗധരി വ്യക്തമാക്കി. മുംബൈയില്‍ അഭിനയിക്കാനുള്ള അവസരം നല്‍കാമെന്ന വ്യാജേനയാണ് യുവതിയെ പ്രതികള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.
https://www.aninews.in/news/national/general-news/varanasi-gang-rape-survivor-parents-consume-poison-outside-ssp-office-over-alleged-police-inaction20191224052245/
Conclusion: