ETV Bharat / bharat

വന്ദേ ഭാരത് മിഷൻ; തായ്‌ലൻഡിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഡൽഹിയിലെത്തും - തായ്‌ലൻഡ്

വന്ദേ ഭാരത്‌ മിഷന്‍റെ രണ്ടാം ഘട്ടം മെയ് 16 മുതൽ 22 വരെയാണ്. ആദ്യഘട്ടത്തിൽ 64 വിമാനങ്ങളിൽ 14,800 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു

Vande Bharat Mission  Thailand  Air India repatriation flight  വന്ദേ ഭാരത് മിഷൻ  തായ്‌ലൻഡ്  എയർ ഇന്ത്യ
വന്ദേ ഭാരത് മിഷൻ; തായ്‌ലൻഡിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഡൽഹിയിലെത്തും
author img

By

Published : May 20, 2020, 5:44 PM IST

ബാങ്കോക്ക്: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി തായ്‌ലൻഡിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാനം ഇന്ന് ഡൽഹിയിലെത്തും. നടപടികളെല്ലാം പൂർത്തിയാക്കിയെന്നും യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്‌തതെന്നും ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. ഫുക്കറ്റിലും പട്ടായയിലും കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാൻ ഇന്ത്യൻ മിഷൻ സംഘം ബസ് സർവീസ് അനുവദിച്ചു.

വന്ദേ ഭാരത്തിന്‍റെ രണ്ടാം ഘട്ടം മെയ് 16 മുതൽ 22 വരെയാണ്. അർമേനിയ, ഓസ്‌ട്രേലിയ, ബെലാറസ്, കാനഡ, ഫ്രാൻസ്, ജോർജിയ, ജർമനി, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, നേപ്പാൾ, നൈജീരിയ, റഷ്യ, താജിക്കിസ്ഥാൻ, തായ്‌ലൻഡ്, ഉക്രെയ്ൻ എന്നീ രാജ്യങ്ങളിൽ നിന്നും വിമാനങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. വന്ദേ ഭാരത് മിഷന്‍റെ ആദ്യഘട്ടത്തിൽ 64 വിമാനങ്ങളിൽ 14,800 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. 31 രാജ്യങ്ങളിൽ നിന്ന് 149 വിമാനങ്ങളിൽ 30,000 ഇന്ത്യക്കാർ ഉടൻ ഇന്ത്യയിലെത്തുമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.