ന്യൂഡൽഹി: വന്ദേ ഭാരത് മിഷന് കീഴിലുള്ള വിമാന സർവീസുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16.25 ലക്ഷത്തിലധികം ആളുകളുടെ മടക്കയാത്രക്ക് സൗകര്യമൊരുക്കിയതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി. പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും ദൗത്യമാണ് വന്ദേ ഭാരത് മിഷന് കീഴിലുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ എന്ന് മന്ത്രി ട്വീറ്റ് ചെയ്‌തു. സെപ്റ്റംബർ 13 ന് വിവിധ രാജ്യങ്ങളിൽ നിന്നായി 4,170 പേർ തിരിച്ചെത്തിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവിൽ ആറാം ഘട്ടത്തിലാണ് ദൗത്യം. ഇത് ഒക്ടോബർ 24 വരെ തുടരും.
വന്ദേ ഭാരത് മിഷൻ;16.25 ലക്ഷത്തിലധികം ആളുകൾ മടങ്ങിയെത്തി
സെപ്റ്റംബർ 13 ന് വിവിധ രാജ്യങ്ങളിൽ നിന്നായി 4,170 പേർ തിരിച്ചെത്തിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു
ന്യൂഡൽഹി: വന്ദേ ഭാരത് മിഷന് കീഴിലുള്ള വിമാന സർവീസുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16.25 ലക്ഷത്തിലധികം ആളുകളുടെ മടക്കയാത്രക്ക് സൗകര്യമൊരുക്കിയതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി. പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും ദൗത്യമാണ് വന്ദേ ഭാരത് മിഷന് കീഴിലുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ എന്ന് മന്ത്രി ട്വീറ്റ് ചെയ്‌തു. സെപ്റ്റംബർ 13 ന് വിവിധ രാജ്യങ്ങളിൽ നിന്നായി 4,170 പേർ തിരിച്ചെത്തിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവിൽ ആറാം ഘട്ടത്തിലാണ് ദൗത്യം. ഇത് ഒക്ടോബർ 24 വരെ തുടരും.
TAGGED:
വന്ദേ ഭാരത് മിഷൻ