ഹൈദരാബാദ്: കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രധാന വഴി വാക്സിൻ വികസിപ്പിക്കുക എന്നതാണ്. ഇതിനായി പരമ്പരാഗതവും നൂതനവുമായ ശ്രമങ്ങൾ നടക്കുന്നു. കൊവിഡില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കുന്നതിനായി ശാസ്ത്രജ്ഞരും സർവകലാശാലകളും ഫാർമ കമ്പനികളും യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ആറ് കമ്പനികൾ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു. മറ്റുചിലർ മൃഗങ്ങളിൽ പരിശോധന നടത്തുന്നു. ഈ വാക്സിനുകൾ നിർമിക്കുന്നത് എങ്ങനെയാണ്? അവ എങ്ങനെ പ്രവർത്തിക്കും?
സാധാരണയായി വാക്സിനുകൾ വൈറസിന്‍റെ ദുർബലമായ (അറ്റൻവേറ്റഡ്) രൂപം കണ്ടെത്തിയാണ് പ്രവർത്തിക്കുന്നത്. മീസിൽസ്, മംപ്സ്, റുബെല്ല വാക്സിനുകൾ എന്നിവ ഉദാഹരണങ്ങളാണ്. എന്നിരുന്നാലും, അവർ വിപുലമായ സുരക്ഷാ പരീക്ഷണങ്ങൾക്ക് വിധേയരാകണം. സജീവമല്ലാത്ത വൈറസുകൾ വളരുന്നതിനനുസരിച്ച് രോഗം ഉൽപാദിപ്പിക്കുന്ന ശേഷി നഷ്ടപ്പെടുത്തുന്നു. അത്തരം വൈറസിൽ നിന്ന് നിർമിക്കുന്ന വാക്സിനെ നിഷ്ക്രിയ വാക്സിനുകൾ അല്ലെങ്കിൽ കിൽഡ് വാക്സിൻ എന്ന് വിളിക്കുന്നു. പ്രവർത്തനരഹിതമായ കൊവിഡ് വാക്‌സിൻ മനുഷ്യ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് ബീജിങ്ങിന്‍റെ സിനോവാക് ബയോടെക്കിന് അനുമതി ലഭിച്ചിരുന്നു.
ജനിതക എഞ്ചിനീയറിങ്ങ് വാക്സിൻ എന്ന മറ്റൊരു തരം വാക്സിൻ ഉണ്ട്. അത് എഞ്ചിനീയറിങ്ങ് ആർഎൻഎ അല്ലെങ്കിൽ ഡിഎൻഎ ഉപയോഗിച്ച് വികസിപ്പിക്കുന്നവയാണ്. ജനിതക എഞ്ചിനീയറിങ്ങ് വാക്സിനുകളൊന്നും മനുഷ്യ ഉപയോഗത്തിന് ലൈസൻസില്ല എന്നതാണ് പോരായ്മ.
കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി ന്യൂയോർക്ക് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കോഡ്ജെനിക്സ് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. എസ്-പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള കൊവിഡ് വാക്സിനുകളെക്കുറിച്ച് 32 ഗവേഷണ ഗ്രൂപ്പുകൾ പരീക്ഷണങ്ങൾ നടത്തുന്നു. എൻകോവിന്‍റെ ഘടനാപരമായ പ്രോട്ടീനുകളിൽ, രോഗപ്രതിരോധ പ്രതികരണങ്ങൾക്ക് ഉത്തരവാദികളായ പ്രധാന ആന്‍റിജനിക് ഘടകമാണ് എസ് പ്രോട്ടീൻ. അതിനാൽ, വാക്‌സിനും ആന്‍റിവൈറസ് വികസനത്തിനും എസ് പ്രോട്ടീൻ ഒരു പ്രധാന ഘടകമാണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
സാഴ്സ് കോവ് 2വിന് അതിന്‍റെ മെംബറേനിൽ സ്പൈക്ക് (എസ്) പ്രോട്ടീനുകളുണ്ട്. കഫം മെംബറേൻ ഉള്ള എസിഇ 2 റിസപ്റ്ററുകളിലേക്ക് ബന്ധിപ്പിച്ച് ഈ എസ് പ്രോട്ടീനുകൾ വായുമാർഗങ്ങളെ ആക്രമിക്കുന്നു. വൈറസ് ഹോസ്റ്റ് സെല്ലുകളിലേക്ക് സ്വയം ചേരാൻ കഴിഞ്ഞാൽ, അത് തന്‍റെ ജനിതക വസ്തുക്കൾ (ആർഎൻഎ) അവയിൽ കുത്തിവയ്ക്കുകയും പെരുകാൻ തുടങ്ങുകയും ചെയ്യുന്നു. രോഗകാരിയെ (ബാക്ടീരിയ, വൈറസ് മുതലായവ) തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുക എന്നതാണ് വാക്‌സിനുകളുടെ ലക്ഷ്യം. രോഗപ്രതിരോധ പ്രതികരണം ആരംഭിക്കുന്നതിന് വൈറസിൽ നിന്നുള്ള ചില തന്മാത്രകളെ (ആന്‍റിജനുകൾ) ശരീരത്തിൽ അവതരിപ്പിക്കണം.
രോഗപ്രതിരോധ ശേഷി ഈ ആന്‍റിജനുകളെ തിരിച്ചറിഞ്ഞാൽ, ആന്‍റിബോഡികൾ വൈറസിന്‍റെ കോശ സ്തരങ്ങളിൽ പ്രത്യേക പ്രോട്ടീനുകളെ ബന്ധിപ്പിക്കുന്നു, അപ്രകാരം ടി സെല്ലുകൾക്ക് അവയെ നശിപ്പിക്കാൻ കഴിയും. അതേ വൈറസ് വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കിൽ, രോഗപ്രതിരോധ സംവിധാനം ഉടൻ തന്നെ ആന്‍റിജനുകളെ തിരിച്ചറിയുകയും ശരീരത്തിനുള്ളിൽ വൈറസ് പടരുന്നതിന് മുമ്പ് ആക്രമിക്കുകയും ചെയ്യും.