ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഹാർ-കി-പൗരി ഘട്ടിൽ ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മതിൽ ഇടിഞ്ഞുവീണു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടം നടന്നത് മറ്റൊരു സമയത്തായിരുന്നെങ്കില്‍ വലിയ ദുരന്തമായി മാറുമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. വൈകുന്നേരം ഗംഗാ നദിയിൽ ആയിരക്കണക്കിന് ഭക്തർ പ്രാർത്ഥന നടത്താറുണ്ടെന്നാണ് റിപ്പോർട്ട്.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആദ്യമായാണെന്ന് പൂജാരികൾ പറയുന്നു. കൊവിഡിനെ തുടർന്ന് സവാൻ മാസത്തിൽ ഭക്തരെ ഗംഗയിൽ കുളിക്കാൻ അനുവദിക്കാത്തതിന്‍റെ ഫലമായാണ് മതിൽ ഇടിഞ്ഞതെന്ന വാദങ്ങളും ഉയരുന്നുണ്ട്. സാമൂഹിക അകലം പാലിച്ച് ഗംഗയിൽ കുളിക്കാൻ അനുവദിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഉത്തരാഖണ്ഡിൽ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 1,375 ൽ എത്തി, ഇതുവരെ 55 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.