ETV Bharat / bharat

കൊവിഡിനെ തുടർന്ന് ആശങ്കയിലായി മാനസസരോവർ യാത്ര

author img

By

Published : Apr 29, 2020, 6:06 PM IST

ഇന്ത്യൻ, ചൈനീസ് ഭരണകൂടങ്ങൾ യാത്രക്ക് അനുമതി നൽകിയാലും തീർഥാടനത്തിനായി തയ്യാറെടുക്കുന്നതിന് ആവശ്യമായ സമയം ലഭിക്കില്ലെന്ന് നോഡൽ ഏജൻസി കെഎംവിഎൻ ജനറൽ മാനേജർ അശോക് ജോഷി പറഞ്ഞു

Uttarakhand  Mansarovar Yatra  lockdown  Lipulekh  coronavirus  COVID-19  മന്‍സരോവര്‍ യാത്ര  മാനസസരോവർ യാത്ര  ഉത്തരാഖണ്ഡ്  ഡെറാഡൂൺ  കൊവിഡ്  ലോക്ക് ഡൗൺ
കൊവിഡിനെ തുടർന്ന് ആശങ്കയിലായി മാനസസരോവർ യാത്ര

ഡെറാഡൂൺ : ഈ വർഷത്തെ മന്‍സരോവര്‍ യാത്ര ആശങ്കയിലെന്ന് അധികൃതർ. ജൂൺ മാസത്തിലെ രണ്ടാമത്തെ ആഴ്‌ചയിൽ ആരംഭിക്കുന്ന യാത്രക്ക് രണ്ട് മാസം മുൻപേ തയ്യാറെടുപ്പുകൾ ആരംഭിക്കണം. എന്നാൽ കൊവിഡിനെ തുടർന്ന് ഈ പ്രവർത്തനങ്ങളെല്ലാം അനിശ്ചിതത്വത്തിലാണെന്ന് അധികൃതർ പറയുന്നു. അതേ സമയം യാത്രയുടെ നോഡൽ ഏജൻസിയായ കുമൗൻ മണ്ഡൽ വികാസ് നിഗം ലോക്ക് ഡൗണിനെ തുടർന്ന് യാത്രയിൽ സംശയം പ്രകടിപ്പിച്ചു.

ഇന്ത്യൻ സർക്കാരും ചൈനീസ് സർക്കാരും യാത്രക്ക് അനുമതി നൽകിയാലും തീർഥാടനത്തിന് തയ്യാറെടുക്കാൻ മതിയായ സമയം ലഭിക്കില്ലെന്ന് നോഡൽ ഏജൻസി കെഎംവിഎൻ ജനറൽ മാനേജർ അശോക് ജോഷി പറഞ്ഞു. യാത്രയുടെ ട്രെക്ക് റൂട്ടിൽ നിന്ന് മഞ്ഞ് നീക്കാൻ വളരെ വൈകിയെന്നും ബുന്ദി ക്യാമ്പിൽ നിന്ന് ലിപുലേക്ക് പാസിലേക്കുള്ള 35 കിലോമീറ്റർ ദൂരം മഞ്ഞ് മൂടിക്കിടക്കുകയാണെന്നും ഇത് നീക്കംചെയ്യാൻ രണ്ടാഴ്‌ചയിലധികം സമയം എടുക്കുമെന്നും അധികൃതർ പറഞ്ഞു. ചൈനീസ് ഭരണകൂടം വിഷയത്തിൽ എടുക്കുന്ന തീരുമാനവും പ്രധാനപ്പെട്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.