ETV Bharat / bharat

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍: ദേശീയപാത അടച്ചു - ചമോലി മണ്ണിടിച്ചില്‍

ബദ്രിനാഥ് ദേശീയപാത, കാൺപ്രയാഗ്, ബല്‍ദോഡ, ലാംബാർഗ് എന്നീ പ്രദേശങ്ങളില്‍ ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

NH7 blocked  landslide  landslide in Chamoli  Badrinath highway  ബദ്രിനാഥില്‍ മണ്ണിടിച്ചില്‍  ബദ്രിനാഥ് ദേശീയപാത വാർത്ത  ചമോലി മണ്ണിടിച്ചില്‍  എൻഎച്ച് 7 അടച്ചു
ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിനെ തുടർന്ന് ദേശീയപാത അടച്ചു
author img

By

Published : Aug 16, 2020, 7:17 PM IST

ചമോലി: കനത്ത മഴയില്‍ ചമോലിയിലെ ഗൗചാറില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ ബദ്രിനാഥ് എൻഎച്ച് 7 അടച്ചു. തുടർച്ചയായ മഴയില്‍ മലമുകളില്‍ നിന്ന് മണ്ണിടിഞ്ഞ അവശിഷ്ടങ്ങൾ വീഴുന്നതും പ്രദേശവാസികളുടെ ജീവൻ അപകടത്തിലാക്കുന്നുണ്ട്. ബദ്രിനാഥ് ദേശീയപാത, കാൺപ്രയാഗ്, ബല്‍ദോഡ, ലാംബാർഗ് എന്നീ പ്രദേശങ്ങളില്‍ ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

കനത്ത മഴയെ തുടർന്ന് പ്രദേശത്തെ നിരവധി റോഡുകൾ അടച്ചതായി നേരത്തെ ചമോലി ജില്ലാ മജിസ്‌ട്രേറ്റ് സ്വതി.എസ് ഭഡോറിയ പറഞ്ഞിരുന്നു. ഉത്തരാഖണ്ഡിലെ പല ഭാഗങ്ങളിലും ശക്തമായ മഴയില്‍ നദികളുടെ ജലനിരപ്പ് വർദ്ധിക്കുകയും സ്ഥിരമായി മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്യുന്നത് ജനജീവിതം ദു:സഹമാക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.