ഡെറാഡൂൺ: ഉത്തർകാഷിയിലെ നെലോംഗ് വാലി മേഖലയിലെ ഇന്തോ- ചൈന അതിർത്തിയിൽ ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസിന്‍റെയും (ഐടിബിപി), ഇന്ത്യൻ സൈന്യത്തിന്‍റെ ഒന്നിലധികം യൂണിറ്റുകളും വിന്യസിച്ചു. വർധിച്ച് വരുന്ന സംഘർഷങ്ങൾക്കിടയിലാണ് കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ സൈന്യം സുരക്ഷ ശക്തമാക്കിയത്.
ഉത്തരാഖണ്ഡിനോട് ചേർന്നുള്ള അന്താരാഷ്ട്ര അതിർത്തിയും ഇന്ത്യൻ വ്യോമസേന നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. പ്രദേശത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി താഴ്വരയിൽ ജാഗ്രത വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.