ഡെറാഡൂണ്‍: സംസ്ഥാനത്തെ 77 ശതമാനം കൊവിഡ് ബാധിതരും ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദം സിങ് നഗര്‍, നൈനിടല്‍ എന്നീ ജില്ലകളിലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിനാലായിരത്തോട് അടുക്കുന്നു. ഇതില്‍ 17,580 പേരും ഈ നാല് ജില്ലകളില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4.62 ശതമാനത്തില്‍ നിന്നും 5.60 ശതമാനമായതായും ആരോഗ്യ സെക്രട്ടറി അമിത് നേഗി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും ഐസിയു കിടക്കകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ 20,000 കിടക്ക സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പോസിറ്റീവായ രോഗികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡില്‍ കൊവിഡ് വ്യാപനം; രോഗികളുടെ എണ്ണം 4.62 ശതമാനത്തില്‍ നിന്നും 5.60 ശതമാനത്തിലേക്ക് - ഉത്തരാഖണ്ഡ്
77 ശതമാനം രോഗബാധിതരും ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദം സിങ് നഗര്‍, നൈനിടല്‍ ജില്ലകളില്‍.
ഡെറാഡൂണ്‍: സംസ്ഥാനത്തെ 77 ശതമാനം കൊവിഡ് ബാധിതരും ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദം സിങ് നഗര്‍, നൈനിടല്‍ എന്നീ ജില്ലകളിലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിനാലായിരത്തോട് അടുക്കുന്നു. ഇതില്‍ 17,580 പേരും ഈ നാല് ജില്ലകളില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4.62 ശതമാനത്തില്‍ നിന്നും 5.60 ശതമാനമായതായും ആരോഗ്യ സെക്രട്ടറി അമിത് നേഗി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും ഐസിയു കിടക്കകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ 20,000 കിടക്ക സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പോസിറ്റീവായ രോഗികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
TAGGED:
ഉത്തരാഖണ്ഡ്