ETV Bharat / bharat

ചുമതലകൾ നിറവേറ്റാത്ത അധികാരികളെ പുറത്താക്കണമെന്ന് ബിജെപി - നഗര അധികാരികൾക്കെതിരെ ബിജെപി പ്രസിഡന്റ്

തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിൽ അധികാരികൾ പരാജയപ്പെടുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് നൽകിയ കത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ബൻഷിധർ ഭഗത് പരാതിപ്പെടുന്നു.

1
1
author img

By

Published : Nov 5, 2020, 5:32 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നഗരങ്ങളിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്താത്ത അധികാരികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബൻഷിധർ ഭഗത് മുഖ്യമന്ത്രിക്ക് പരാതി നൽകി. തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിൽ അധികാരികൾ പരാജയപ്പെടുന്നതായി ഉത്തരാഖണ്ഡ്
മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് നൽകിയ കത്തിൽ പരാമർശിക്കുന്നു.

അടുത്തിടെ സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ സന്ദർശനത്തിൽ നഗരങ്ങളിലെ വികസന അധികാരികൾ ചുമതലകൾ നിറവേറ്റുന്നില്ലെന്ന് ബിജെപി പ്രവർത്തകരും പൊതുജനങ്ങളും പരാതിപ്പെട്ടതായി ബൻഷിധർ ഭഗത് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ബിജെപി പ്രസിഡന്റ് പറഞ്ഞു.
അധികാരികൾ പൊതുജനങ്ങളെ ഉപദ്രവിക്കുകയാണെന്നും മിക്ക സ്ഥലങ്ങളിലും അഴിമതി അടക്കമുള്ള ആരോപണങ്ങൾ ഉയരുന്നതായും ബൻഷിധർ ഭഗത് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.