ETV Bharat / bharat

ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,092

3,064 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,17,437 ആയി ഉയർന്നു.

COVID-19 deaths  Uttar Pradesh records sixty-three more COVID-19 deaths  Uttar Pradesh COVID deaths  Covid tally  Covid case  India Covid case  ഉത്തർപ്രദേശിലെ കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ  കൊവിഡ് മുക്തി നിരക്ക്  കൊവിഡ് മരണ നിരക്ക്
ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,092
author img

By

Published : Oct 5, 2020, 6:02 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ 63 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,092 ആയി. 3,064 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,17,437 ആയി ഉയർന്നു. ഇതുവരെ കൊവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 3,66,321 ആയതായി അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യ) അമിത് മോഹൻ പ്രസാദ് പറഞ്ഞു.

87.75 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. നിലവിൽ സംസ്ഥാനത്ത് 45,024 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. ഇതിൽ 21,361 പേർ വീടുകളിലും 3,525 പേർ സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ 18 ദിവസത്തിനിടെ സജീവ കൊവിഡ് കേസുകളുടെ എണ്ണത്തിൽ 34 ശതമാനം കുറവുണ്ടായതായി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് 1.08 കോടിയിലധികം കൊവിഡ് ടെസ്റ്റുകളാണ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.