ലഖ്‌നൗ: കൊവിഡിനെ തുടർന്ന് അടച്ച വ്യവസായശാലകളിലെ തൊഴിലാളികൾക്ക് ശമ്പളം ഉറപ്പാക്കിയെന്നും ഇതിനായി സർക്കാർ 1592.37 കോടി രൂപയാണ് ചെലവാക്കുന്നതെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സർക്കാരിന്‍റെ കഠിന ശ്രമത്തെ തുടർന്ന് ആദ്യഘട്ട ലോക്ക് ഡൗണിൽ 119 പഞ്ചസാര മില്ലുകൾ പ്രവർത്തിച്ചെന്നും 12,000 ഇഷ്ടിക ചൂളകളും 2,500 കോൾഡ് സ്റ്റോറേജ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. രണ്ടാം ഘട്ട ലോക്ക് ഡൗണിൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ 16.40 ലക്ഷം പേർക്കാണ് തൊഴിൽ നൽകിയെന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രകാരം പ്രതിദിനം 23.6 ലക്ഷം ആളുകൾക്ക് തൊഴിൽ ലഭിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
അടച്ച വ്യവസായശാലകളിലെ ജീവനക്കാർക്ക് സർക്കാർ ശമ്പളം ഉറപ്പാക്കിയെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി - ലഖ്‌നൗ
ലോക്ക് ഡൗണിനെ തുടർന്ന് അടച്ച വ്യവസായശാലകളിലെ ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കിയെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു