ETV Bharat / bharat

കൊവിഡ്‌ 19നെ ചെറുക്കാന്‍ സിന്തറ്റിക് ആൻ്റിബോഡി ചികിത്സ

author img

By

Published : Apr 25, 2020, 2:11 PM IST

പ്ലാസ്‌മ ചികിത്സക്ക് ബദലായി സിന്തറ്റിക് ആന്‍റിബോഡി ചികിത്സ നടത്താം. സിന്തറ്റിക് ആന്‍റിബോഡി ചികിത്സയെ കുറിച്ച് ഡോ. കെ. ലാളിത്യ.

Rajasthan's COVID-19 tally mounts to 2  059  says state health dept  രാജസ്ഥാനില്‍ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 2,000 കടന്നു  രാജസ്ഥാന്‍  കൊവിഡ്‌ പൊസിറ്റീവ് കേസുകള്‍  COVID-19  കൊവിഡ്‌ 19  സിന്തറ്റിക് ആൻ്റിബോഡി  പ്ലാസ്‌മ ചികിത്സ  കൊവിഡ്‌ 19
കൊവിഡ്‌ 19നെ ചെറുക്കാന്‍ സിന്തറ്റിക് ആൻ്റിബോഡി ചികിത്സ

ഹൈദരാബാദ്: കൊവിഡിനെതിരെ മരുന്ന് കണ്ടെത്തുന്നതിന് ആഗോളതലത്തില്‍ വിവിധ ലബോറട്ടറികളില്‍ വൈദ്യ ശാസ്ത്ര വിദഗ്‌ധരും ഗവേഷകരും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. നിലവില്‍ രോഗം ബാധിച്ചവരെ വ്യത്യസ്‌ത രീതിയിലാണ് ചികിത്സിക്കുന്നത്. വൈറസിനെതിരെ കൃത്യമായ മരുന്നോ പ്രതിരോധ കുത്തിവെയ്‌പ്പുകളോ ലഭ്യമല്ലാത്തതിനാല്‍ വൈറസിന്‍റെ പ്ലാസ്മ അടിസ്ഥാനത്തിലാണ് ക്ലിനിക്കല്‍ മേഖലയില്‍ ഗവേഷണം നടക്കുന്നത്. പ്ലാസ്മ ചികിത്സ നല്‍കുന്നതിനായി കൊറോണ വൈറസ് അതിജീവിച്ചവരില്‍ നിന്നും രക്തം ശേഖരിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ രോഗം ഭേദമായവരില്‍ എത്രപേര്‍ രക്തം ദാനം ചെയ്യുവാന്‍ തയ്യാറാകുമെന്ന കാര്യം സംശയമാണ്. ഈ പ്രശ്‌നത്തെ മറി കടക്കുന്നതിന്‌ ഓസ്‌ട്രേലിയയിലെ ഫ്‌ളൈന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ജനറല്‍ മെഡിസിനില്‍ എം.ഡി. ചെയ്യുന്ന ഡോ. കെ. ലാളിത്യ ഒരു പുതിയ ആശയം മുന്നോട്ടുവെക്കുന്നു.

വൈറസിന്‍റെ വ്യാപനത്തെ ചെറുക്കുവാനുള്ള കൃത്രിമമായ/സിന്തറ്റിക് ആന്‍റിബോഡികള്‍ സൃഷ്ടിക്കുകയെന്ന ആശയവുമായി ബന്ധപ്പെട്ട ഗവേഷണ പത്രം അവര്‍ ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് മെഡിസിനില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. സിന്തറ്റിക് ആന്‍റിബോഡികളെ കുറിച്ച് ഡോക്ടര്‍ ലാളിത്യ ഇടിവി ഭാരതിനോട്‌ സംസാരിക്കുന്നു.

ചൈനയിലെ ഷെന്‍ സെന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അഞ്ച് കൊവിഡ്-19 രോഗികളില്‍ പ്ലാസ്മ തെറാപ്പി വഴി ആന്‍റിബോഡികള്‍ കുത്തിവെച്ചു. ചികിത്സക്ക് ശേഷം മൂന്ന് പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്‌തു. എന്നാല്‍ അണുബാധയില്‍ നിന്ന് മുക്തി നേടിയ രോഗകളില്‍ നിന്ന് വേണം പ്ലാസ്‌മ ചികിത്സക്ക് വേണ്ട രക്തം ശേഖരിക്കാന്‍. എന്നാല്‍ അത്തരത്തിലുള്ള ആളുകള്‍ സ്വമേധയാ രക്തം നല്‍കുവാന്‍ മുന്നോട്ട് വന്നുകൊള്ളണമെന്നില്ല. ഈ പ്രശ്‌നത്തെ മറി കടക്കാനായി രക്തത്തിലെ വെളുത്ത കോശങ്ങളെ സമാനമായ ആന്‍റിബോഡി ഡിഎന്‍എ കോശങ്ങളായി മാറ്റിയെടുക്കണം. സിന്തറ്റിക് ആന്‍റിബോഡി തയ്യാറാക്കുന്നതിനുള്ള ഫേജ്‌ ഡിസ്‌പ്ല നടപടി ക്രമം വഴിയാണ് ആന്‍റിബോഡികളും ഡിഎന്‍എയും തയ്യാറാക്കേണ്ടത്. ഇങ്ങനെ സൃഷ്ടിച്ച ആന്‍റിബോഡികള്‍ ലബോറട്ടറികളില്‍ വെച്ച് അതിന്‌ മുകളില്‍ വൈറോ ഡി6 ഒഴിക്കുമ്പോള്‍ ബഫര്‍ ഫ്യുവല്‍ഡ് എല്ല്യൂസാന്‍ കൊണ്ട് ശുചിയാക്കിയെടുക്കണം.

ഇതിനിടയില്‍ ആന്‍റിബോഡി തയ്യാറാക്കാന്‍ ആവശ്യമായ സംയുക്ത കോശ വസ്തുക്കള്‍ ഒരു കോശത്തിലേക്ക് മാത്രമായി ഒട്ടിപിടിക്കും. ഏതാണ്ട് ഒരു മാസമെടുക്കും ഈ പ്രക്രിയ പൂര്‍ത്തിയാകുവാന്‍. സര്‍ക്കാരുകള്‍ നടത്തുന്ന ലബോറട്ടറികളില്‍ വേണം ഈ പരീക്ഷണങ്ങള്‍ നടത്തുവാന്‍. എന്നാല്‍ സര്‍ക്കാരുകളില്‍ നിന്നും വേണ്ട അനുമതികള്‍ വാങ്ങികൊണ്ട് ഗവേഷണ കേന്ദ്രങ്ങളിലോ അല്ലെങ്കില്‍ സ്വകാര്യ ലബോറട്ടറികളിലോ നടത്തുകയും ചെയ്യാം.

ഒരു ആന്‍റിബോഡി സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിന്‍റെ ദശലക്ഷ കണക്കിന്‌ പതിപ്പുകള്‍ സൃഷ്ടിച്ചെടുക്കാവുന്നതാണ്. വൈറസിന്‍റെ ഇന്‍ക്യുബേഷന്‍ കാലം 14 ദിവസമാണ്. ഈ കാലയളവില്‍ അവക്ക്‌ മേല്‍ ഉണ്ടാകുന്ന ഫലങ്ങള്‍ കണക്കിലെടുത്ത്‌ കൊണ്ട് സിന്തറ്റിക് ആന്‍റിബോഡി തയ്യാറാക്കലിന് ആവശ്യമായ മാറ്റങ്ങളും കൂട്ടിചേര്‍ക്കലുകളും സാധ്യമാണ്. ഏതാണ്ട് 30 ദിവസങ്ങള്‍ എടുക്കും ആന്‍റിബോഡി തയ്യാറാക്കുന്നതിന്. ഇന്‍ക്യുബേഷനും പ്രകടന പരീക്ഷണത്തിനും മറ്റൊരു 14 ദിവസം കൂടി എടുക്കും. അതിനാല്‍ യഥാര്‍ത്ഥ ഫലം പുറത്തു വരുന്നതിനായി ഏതാണ്ട് 44 മുതല്‍ 55 ദിവസം വരെ വേണ്ടി വരും. രോഗികളുടെ രക്തത്തിലേക്ക് കുത്തിവെയ്ക്കുന്ന ഈ ആന്‍റിബോഡിയുടെ തയ്യാറാക്കലിനെ വൈദ്യശാസ്ത്രപരമായ രീതിയില്‍ വിളിക്കുന്നത് 'നിര്‍ജ്ജീവ രോഗ പ്രതിരോധം'' എന്നാണ്.

ഗുരുതരമായി രോഗം ബാധിച്ചവരിലും വൈറസ് പ്രശ്‌നങ്ങള്‍ ഉള്ളവരിലും രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനായി 1894-ല്‍ തന്നെ ശാസ്ത്രഞ്ജര്‍ ഈ പ്രക്രിയ ഉപയോഗിച്ചു വരുന്നുണ്ട്. അതിനു ശേഷം നിര്‍ജ്ജീവ രോഗ പ്രതിരോധം, ക്ഷയം, കോശ മരണം, ടൈഫോയ്ഡ് എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് നല്‍കി വരികയും നല്ല ഫലങ്ങള്‍ ഉളവാക്കുകയും ചെയ്തു. അര്‍ബുദം ഭേദമാക്കുന്നതിനും ചില രാജ്യങ്ങളില്‍ ഇത് ഉപയോഗിച്ചു വരുന്നുണ്ട്.

കൊവിഡിന് വേണ്ടി രൂപകല്‍പന നല്‍കിയ അത്തരമൊരു ആന്‍റിബോഡി ഭാവിയില്‍ കൊവിഡ്‌ 19 ചികിത്സിക്കുന്നതിനു വേണ്ടിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേണമെങ്കില്‍ ഉപയോഗിക്കാം. നിലവില്‍ കൊവിഡ്-19 നെ ചെറുക്കുന്നതിനായി ഒട്ടേറെ പരീക്ഷണങ്ങള്‍ നടന്നു വരുന്നു. അതിനാല്‍ കൊവിഡ്-19 മഹാമാരിക്കെതിരെ ലോക വ്യാപകമായി നടന്നു വരുന്ന പോരാട്ടത്തിലെ ഒരു എളുപ്പ വഴിയായി സിന്തറ്റിക് ആന്‍റിബോഡികള്‍ രൂപപ്പെടുത്തുന്ന പ്രക്രിയയെ താരതമ്യേന കാണാവുന്നതാണ്!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.