ETV Bharat / bharat

ആയുർവേദ മരുന്നുകള്‍ക്ക് ആവശ്യക്കാർ വർധിക്കുന്നതായി മന്ത്രി ശ്രീപദ് നായിക് - കൊവിഡ് പ്രതിരോധം

പ്രധാനമന്ത്രി ജനങ്ങളോട് ആയുർവേദം ശുപാർശ ചെയ്‌തതിന് ശേഷമാണ് ആയുർവേദ മരുന്നുകളുടെ ആവശ്യക്കാർ കൂടിയതെന്ന് ആയുഷ് മന്ത്രി ശ്രീപദ് നായിക് പറഞ്ഞു.

Shripad Naik  Ayurvedic medicines  Ayush  Narendra Modi  ETV Bharat  coronavirus  AYUSH Ministry  ന്യൂഡൽഹി  ആയുഷ് കേന്ദ്ര മന്ത്രി ശ്രീപാദ് നായിക്  ശ്രീപാദ് നായിക്  ആയുർവേദ മരുന്നുകൾ  പ്രതിരോധ ആയുർവേദ മരുന്നുകൾ  കൊവിഡ് പ്രതിരോധം  കൊറോണ വൈറസ്
ആയുർവേദ മരുന്നുകളുടെ ആവശ്യക്കാർ വർധിക്കുന്നതായി ആയുഷ് കേന്ദ്ര മന്ത്രി ശ്രീപാദ് നായിക്
author img

By

Published : May 6, 2020, 8:06 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ശുപാർശക്ക് ശേഷം ആയുർവേദ മരുന്നുകളുടെ വിൽപന വർധിച്ചതായി ആയുഷ് മന്ത്രി ശ്രീപദ് നായിക് പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി ജനങ്ങൾക്ക് സർക്കാർ ജാഗ്രതാ നിർദേശം നൽകിയെന്നും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന ആയുർവേദ മരുന്നുകളാണ് വിപണയിൽ ലഭ്യമാക്കുന്നതെന്നും ശ്രീപദ് നായിക് പറഞ്ഞു. വിവിധ മരുന്നുകളെ ശാസ്ത്രീയമായി വിലയിരുത്തുകയാണ് മന്ത്രാലയം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രാലയം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചെന്നും ആയുർവേദ മരുന്നുകളുടെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ പരിഭ്രാന്തരാകാതെ ഈ പ്രതിസന്ധി ഘട്ടത്തിൽ ശാന്തത പാലിക്കണം. സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.