ന്യൂഡൽഹി: യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് ഡല്‍ഹിയിലെ സർക്കാർ സ്‌കൂൾ സന്ദർശിക്കുന്ന വേളയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും സാന്നിധ്യത്തിൽ എതിർപ്പില്ലെന്ന് യുഎസ് എംബസി. അതിഥി പട്ടികയിൽ നിന്ന് ഇരുവരെയും ഒഴിവാക്കിയതിനാൽ പരിപാടിയിൽ കെജ്‌രിവാളും മനീഷ് സിസോദിയയും പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നു. കെജ്‍രിവാളിന്‍റെയും മനീഷ് സിസോദിയയുടെയും പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം ഒഴിവാക്കിയതല്ല എന്നും വിദ്യാര്‍ഥികളിലെ പരിമുറുക്കം, മാനസിക സമ്മര്‍ദ്ദം, ആശങ്ക എന്നിവ അകറ്റുന്നതിനും ചര്‍ച്ച ചെയ്‌തു പരിഹരിക്കാനുമായാണ് ഹാപ്പിനസ് കരിക്കുലം പദ്ധതി നടപ്പിലാക്കിയത് എന്നുമാണ് വിശദീകരണം.
യുഎസ് എംബസിയുടെ പ്രതികരണം മാനിക്കുന്നുവെന്നും പ്രഥമ വനിതയുടെ സന്ദർശനത്തിൽ തന്‍റെ സർക്കാർ അഭിമാനിക്കുന്നുവെന്നും മനീഷ് സിസോദിയ പറഞ്ഞു. യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് ഡൽഹി സർക്കാർ സ്‌കൂൾ സന്ദർശിക്കുന്നത് ഡൽഹി സർക്കാരിനും അധ്യാപകർക്കും വിദ്യാർഥികൾക്കും വളരെയധികം അഭിമാനകരമാണ്. വിദ്യാഭ്യാസ മേഖലയിലെ ആം ആദ്‌മി സർക്കാരിന്‍റെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഹാപ്പിനെസ് ക്ലാസുകൾ ലോകത്ത് അംഗീകരിക്കപ്പെട്ടുവെന്നത് ഞങ്ങൾക്ക് വലിയ അഭിനന്ദനമാണ്. ട്രംപിന്‍റെ ഇന്ത്യ സന്ദർശനം സുഗമമാക്കുന്നതിന് ഞങ്ങൾ പരമാവധി ശ്രമിക്കുമെന്നും മനീഷ് സിസോദിയ കൂട്ടിച്ചേർത്തു.