ETV Bharat / bharat

മകളെ കാണാതായ സംഭവം; യുപിയിൽ അമ്മയുടെ നിരാഹാര സമരം

കഴിഞ്ഞ 45 ദിവസങ്ങളായി മകളെ കണ്ടെത്താനായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണെന്നും മകളെ തിരിച്ചുകിട്ടുന്നതുവരെ നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

hunger strike  abduction case  Gopiganj police station  Crime  Uttar Pradesh  Police inaction  Mother on hunger strike  ലക്‌നൗ  പൊലീസിന്‍റെ അനാസ്ഥ  യുപിയിൽ അമ്മയുടെ നിരാഹാരം  ഗോപിഗഞ്ച്  ഉത്തര്‍പ്രദേശ്  മകളെ തട്ടിക്കൊണ്ടുപോയി
യുപിയിൽ അമ്മയുടെ നിരാഹാരം
author img

By

Published : May 7, 2020, 11:28 PM IST

ലക്‌നൗ: തട്ടികൊണ്ടുപോയ മകളെ കണ്ടെത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മ മൂന്ന് ദിവസമായി നിരാഹാര സമരത്തിൽ. ഉത്തര്‍പ്രദേശിലെ ഗോപിഗഞ്ച് നഗരത്തിൽ അടുത്തുള്ള പലചരക്ക് കടയിലേക്ക് പോകുകയായിരുന്ന പതിനാല് വയസുകാരിയെയാണ് കഴിഞ്ഞ മാസം 14 മുതൽ കാണാതായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് അമ്മ ഗോപിഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ ഇതുവരെ ഒരു പുരോഗമനവും ഉണ്ടായിട്ടില്ല.

കഴിഞ്ഞ 45 ദിവസങ്ങളായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണെന്നും മകളെ സംബന്ധിച്ച് യാതൊരു വിവരവും പൊലീസിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു. തന്‍റെ മകളെ കണ്ടെത്തുന്നത് വരെ നിരാഹാര സമരം തുടരുമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.